മൃതദേഹം സംസ്കരിക്കാനൊരുങ്ങുന്ന വേളയില്‍ ആള് മരിച്ചിട്ടില്ലെന്ന് വ്യക്തമാകുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഇത്തരത്തില്‍ മരിച്ചെന്നു സ്ഥിരീകരിച്ച് അന്ത്യകര്‍മങ്ങള്‍ക്കായി ശ്മശാനത്തിലേക്ക് കൊണ്ടുപോയ മൃതദേഹത്തില്‍ ജീവന് തുടിക്കുന്നുണ്ടെന്ന് കണ്ടെത്തിയത് അവസാന നിമിഷത്തിലാണ്.
ഞായറാഴ്ച രാവിലെ മരിച്ചെന്ന് ബന്ധുക്കള്‍ വിധിയെഴുതിയ സതീശ് ഭരദ്വാജ് എന്ന 62 വയസ്സുകാരനാണ് ചിതയില്‍ തീ കത്തിക്കുന്നതിനു മുന്‍പായി മുഖത്ത് ഇട്ടിരുന്ന തുണി മാറ്റിയപ്പോള്‍ കണ്ണ് തുറന്നത്.
ഡല്‍ഹിയിലെ നരേലയില്‍ തിക്രി ഖുര്‍ദ് എന്ന ഗ്രാമത്തിലാണ് സംഭവം. ശ്മശാനത്തിലെത്തിച്ച മൃതദേഹത്തില്‍ തീ കൊളുത്തുന്നതിന് മുമ്പ് മുഖത്ത് ഇട്ടിരുന്ന തുണി മാറ്റിയപ്പോഴാണ് ജീവന് തുടിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.
പിന്നാലെ സതീശ് കണ്ണുതുറക്കുകയും ശ്വസനം സാധാരണനിലയിലാകുകയും ചെയ്തു. ഇയാളെ പെട്ടെന്നുതന്നെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിച്ചു.
അര്‍ബുദം ബാധിച്ച് ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സതീശ്. വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെ മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.