പൊടിയും വരണ്ട തണുപ്പും കൂടുന്പോൾ സാധാരണമാകുന്ന ഒരു രോഗമാണു സൈനസൈറ്റിസ്. തലയുടെ വ്യത്യസ്ത ഭാഗങ്ങളിൽ വേദനനമ്മുടെ തലയോട്ടിയിലുള്ള പൊള്ളയായ അറകളെയാണു സൈനസ് എന്നു പറയുന്നത്. കവിളെല്ലിനുള്ളിലാണ് ഏറ്റവും വലിയ സൈനസ് ആയ മാക്സില്ലറി സൈനസുള്ളത്.
നെറ്റിയിൽ മധ്യഭാഗത്താണു ഫ്രോണ്ടൽ സൈനസുകളുടെ സ്ഥാനം.കണ്ണുകളുടെ ഇടയിലായി മൂക്കിന്റെ പാലം തുടങ്ങുന്നിടത്താണു എത്മോയിഡ് സൈനസ് ഉള്ളത്. കണ്ണിന്റെ പിൻ ഭാഗത്താണു സ്ഫിനോയിഡ് സൈനസ്.
അതുകൊണ്ടുതന്നെയാണ് ഒാരോ സൈനസിനെ പഴുപ്പു ബാധിക്കുന്പോഴും തലയുടെ വ്യത്യസ്തഭാഗങ്ങളിൽ വേദന തോന്നുന്നത്. സാധാരണയായി സൈനസുകളുടെയുള്ളിൽ വായുവാണുണ്ടായിരിക്കുക.
വയുടെ സാന്നിധ്യമാണു നമ്മൂടെ സ്വരത്തിനു മുഴക്കം നല്കുന്നത്. സൈനസിന്റെ വലുപ്പ രൂപ വ്യതിയാനത്തിനനുസരിച്ച് ശബ്ദവ്യത്യാസം വരാം. ഈ എല്ലിൻ ഗുഹകളിലുള്ള ശ്ളേഷ്മ സ്തരങ്ങളിൽ വൈറസ്, ബാക്റ്റീരിയ, ഫംഗസ് എന്നിവ കടന്നാക്രമിക്കുന്പോഴാണു സൈനസൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാകുന്നത്.
എല്ലിൻ ഗുഹകളായതിനാൽ പുറത്തേക്കു വികസിക്കാൻ സാധിക്കാത്തതിനാൽ ശക്തമായ വിങ്ങലും വേദനയും അനുഭവപ്പെടും. സൈനസുകൾ ഗുഹകൾ പോലെയാണ്. അകത്തേക്കുള്ള വഴിയിലൂടെ തന്നെ വേണം പുറത്തേക്കിറങ്ങാനും. രോഗാണുക്കൾക്കും ഇതു ബാധകമാണ്.
ജലദോഷം മുതൽ വളഞ്ഞ പാലം വരെ
സാധാരണ ജലദോഷം, അലർജി കൊണ്ടുള്ള ജലദോഷം,മൂക്കിലെ ദശ, പോളിപ്പ്, മൂക്കിന്റെ പാലം വളഞ്ഞിരിക്കുക എന്നതൊക്കെ സൈനസൈറ്റിസ് ഉണ്ടാകാൻ കാരണമാകുന്നു.സൈനസൈറ്റിസ് തുടങ്ങിയാൽ ചിലരിൽ വേഗത്തിൽ പോകാം. മറ്റു ചിലരിൽ മാസങ്ങൾ നീണ്ടുനില്ക്കാം. പൊടിയുംതണുപ്പും പുകയും പുകവലിയും തീക്ഷ്ണഗന്ധങ്ങളും
പുഴയിൽ മുങ്ങിക്കുളിയും രോഗ കാരണമായേക്കാം.
മൂക്കടപ്പും മുഖത്തു വേദനയും
മുഖത്ത് വേദന തോന്നുകയും ചിലരിലത് പല്ലിലേക്കു വ്യാപിക്കുകയും മൂക്കടപ്പും മണമറിയാതിരിക്കുകയും മൂക്കിൽ നിന്നു പഴുപ്പു കലർന്ന കഫം മഞ്ഞ നിറത്തിലോ പച്ചകലർന്ന മഞ്ഞ നിറത്തിലോ വരികയും അതിനു ദുർഗന്ധം തോന്നുകയും രോഗം കൂടുന്പോൾ പനിയും കുളിരും തോന്നുകയും ഒക്കെയാണു സൈനസൈറ്റിസിന്റെ ലക്ഷണങ്ങൾ.
ഓപ്പറേഷനിൽ ചെയ്യുന്നത്
ചില രോഗികളിൽ എക്സ്റേയെടുത്ത് രോഗം ഉറപ്പിക്കാറുണ്ട്. ഓപ്പറേഷനിൽ ചെയ്യുന്നത് സൈനസുകളുടെ പുറത്തേക്കുള്ള ദ്വാരം വലുതാക്കി കൊടുക്കുകയാണ്.
അപ്പോൾ സൈനസൈറ്റിസ് വന്നാൽ വേഗം പഴുപ്പ് ഒഴുകി പുറത്തു പോകും എന്നതാണു ഗുണം. എന്നാൽ, ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടുമെന്നപോലെ സൈനസിലേക്ക് രോഗാണുക്കൾ കയറുന്നതും വേഗത്തിലാകുന്നു!
ചില നാടൻ വഴികൾ
*ചൂടുവെള്ളമോ ചൂട് ചിക്കൻ സൂപ്പോ ഇടയ്ക്കിടയ്ക്ക് കുടിച്ചു കൊണ്ടിരിക്കുക.
*പച്ചമഞ്ഞളും തുളസിയിലയും ഇട്ട് ആവിപിടിക്കുന്നതു നല്ലതാണ്. *ധാരാളം വെള്ളം കുടിക്കുക.
*കുറച്ച് ദിവസത്തേക്ക് വെയിലും പൊടിയും ഏൽക്കാതെനോക്കുക. *ഉറങ്ങുന്പോൾ തല ഉയർത്തി വച്ച് കിടക്കുക. മുഖത്ത് വേദനയുള്ള ഭാഗങ്ങളിൽ ചൂടുപിടിക്കുക… എന്നിവയൊക്കെ പരീക്ഷിക്കാം.
ഹോമിയോപ്പതിയിൽ
ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിച്ച് രോഗത്തെ ശമിപ്പിക്കാനും രോഗം ഇടയ്ക്കിടെ വരുന്നത് തടയാനും സാധിക്കും.