പത്താം ക്ലാസുകാരനെ പ്രണയിച്ച് വിവാഹം കഴിച്ച സ്കൂള്‍ അധ്യാപിക പോക്സോ കേസില്‍ അറസ്റ്റിലായി.
അരിയല്ലൂര്‍ നല്ലൂര് ഗ്രാമത്തില്‍ നിന്നുള്ള 17 വയസ്സുകാരനെയാണു സ്കൂളില്‍ ട്രെയിനി അധ്യാപിക വിവാഹം കഴിച്ചത്.
വീട്ടുകാരുടെ കടുത്ത എതിര്‍പ്പു വകവയ്ക്കാതെ കഴിഞ്ഞ ഒക്ടോബറില്‍ അടുത്തുള്ള ക്ഷേത്രത്തില്‍ പോയി ഇരുവരും വിവാഹിതരായി.
എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പു ശക്തമായതോടെ ഇരുവരും ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
സംഭവം വിവാദമായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. അന്വേഷണത്തിനൊടുവിലാണ് അധ്യാപികയ്ക്കെതിരെ പോക്സോ ചുമത്തി അറസ്റ്റു ചെയ്തത്.