ലോകത്തെന്പാടും ഒട്ടേറെ വിവാഹവും വിവാഹമോചനവും നടക്കാറുണ്ടെങ്കിലും സിനിമാരംഗത്ത് ഈ പ്രവണത കുറച്ച് കൂടുതലാണ്.
അത്തരത്തിൽ സിനിമയിൽ എത്തിയ ശേഷം സിനിമയിൽ തന്നെ സജീവമായിട്ടുള്ള വ്യക്തിയായ നാഗചൈതന്യയെയാണ് തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭുവും തുടർന്നുള്ള ജീവിതം പങ്കുവെക്കാൻ ഒപ്പം കൂട്ടിയത്. നീണ്ട നാളത്തെ പ്രണയത്തിനൊവിൽ ഇരുവരും വിവാഹിതരായി. എന്നാൽ അടുത്തയിടെ ഇരുവരും വേർപിരിഞ്ഞു.
വിവാഹ ജീവിതം നാലാം വർഷത്തിലേക്ക് കടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഇരുവരും തങ്ങൾ പിരിയാൻ പോവുകയാണെന്ന് സോഷ്യൽമീഡിയ വഴി അറിയിച്ചത്. ഒരിക്കലും പ്രതീക്ഷിക്കാത്ത വാർത്തയായിരുന്നു എന്നതിനാൽ തന്നെ ആരാധകർക്കും ചായ്സാം വേർപിരിയൽ വലിയ ആഘാതമായി.
നാഗചൈതന്യയുമായുള്ള വേർപിരിയൽ വലിയ ആഘാതം സാമന്തയിൽ സൃഷ്ടിച്ചിരുന്നു. നടി ഇപ്പോൾ തിരികെ ജീവിതത്തിലേക്ക് വന്ന് തുടങ്ങിയിട്ടേയുള്ളൂ. സുഹൃത്തുക്കൾക്കൊപ്പം യാത്രകളും ഷൂട്ടിംഗ് തിരക്കുകളുമായി ജീവിതം ബിസിയാക്കി വെച്ചാണ് സാമന്ത വിവാഹമോചനം വരുത്തിയ ആഘാതം മറക്കുന്നത്.
വിവാഹമോചനത്തിന്റെ യഥാർഥ കാരണം എന്താണെന്ന് സാമന്തയോ നാഗചൈതന്യയോ വെളിപ്പെടുത്തിയിരുന്നില്ല.ഇപ്പോൾ ജീവിത പങ്കാളിയെ കുറിച്ച് സാമന്ത പങ്കുവെച്ച വാക്കുകളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. സാമന്ത റൂത്ത് പ്രഭു 2022ലേക്കുള്ള കാര്യങ്ങളുടെ ലിസ്റ്റ് പങ്കിട്ടിരുന്നു.
ആ ലിസ്റ്റിലെ ചില തീരുമാനങ്ങളിൽ ഒന്ന് ഇങ്ങനെയായിരുന്നു. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നാണ് സാമന്ത മുന്നറിയിപ്പ് നൽകുന്നത്.
ജീവിതത്തിലെ 90 ശതമാനം സന്തോഷവും ദുരിതവും നമ്മുടെ ജീവിത പങ്കാളിയെ ആശ്രയിച്ചിരിക്കുന്നതിനാൽ നമ്മുടെ പങ്കാളിയെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കണം. 2022ൽ കൂടുതൽ റൊമാന്റിക് ആകുന്നത് പോലുള്ള കാര്യങ്ങളും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആളുകൾക്ക് രണ്ടാമതൊരു അവസരം നൽകുന്നത് ശരിയാണെങ്കിലും ഒരാൾക്ക് മൂന്നാമതൊരു അവസരം നൽകണം. ഇവ തീർച്ചയായും ജ്ഞാനത്തിന്റെ മുത്തുകളാണ്. ബന്ധങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്താനാകുമെന്നു സാമന്ത കുറിച്ചു.