പ​തു​ക്കെ ഒ​രു ത​രം മ​ടു​പ്പ് എ​ന്നെ ബാ​ധി​ച്ചു​തു​ട​ങ്ങി;നീണ്ട ഇടവേളയെക്കുറിച്ച് ഇ​ർ​ഷാ​ദ്


25 വ​ർ​ഷം എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു ചെ​റി​യ കാ​ല​യ​ള​വ​ല്ല. എ​ന്‍റെ ഇ​തു​വ​രെ​യു​ള്ള ജീ​വി​ത​ത്തി​ന്‍റെ പ​കു​തി​യോ​ളം വ​രും എ​ന്‍റെ സി​നി​മാ​ജീ​വി​ത​വും. പ​ക്ഷേ തു​ട​ക്ക​കാ​ല​ത്ത് ആ​ൾ​ക്കൂ​ട്ട​ത്തി​ലൊ​രാ​ളാ​യും മ​റ്റും ചെ​റി​യ വേ​ഷ​ങ്ങ​ളാ​യി​രു​ന്നു.

പി​ന്നെ പ​തി​യെ​പ്പ​തി​യെ ഒ​ന്നോ ര​ണ്ടോ ഡ​യ​ലോ​ഗു​ക​ൾ ല​ഭി​ക്കാ​ൻ തു​ട​ങ്ങി. പ​ക്ഷേ ഓ​രോ വേ​ഷ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ നീ​ണ്ട ഇ​ട​വേ​ള​ക​ളു​ണ്ടാ​യി​രു​ന്നു. പാ​ഠം ഒ​ന്ന് ഒ​രു വി​ലാ​പ​ത്തി​ൽ മീ​രാ ജാ​സ്മി​ന്‍റെ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ല.

പ​തു​ക്കെ ഒ​രു ത​രം മ​ടു​പ്പ് എ​ന്നെ ബാ​ധി​ച്ചു​തു​ട​ങ്ങി. അ​ങ്ങ​നെ​യാ​ണ് സീ​രി​യ​ലി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​ത്. എ​ട്ടു വ​ർ​ഷം സീ​രി​യ​ൽ മാ​ത്ര​മാ​യി​രു​ന്നു എ​ന്‍റെ ലോ​കം.

പ​ക്ഷേ അ​പ്പോ​ഴും സീ​രി​യ​ൽ​രം​ഗ​ത്തെ എ​ന്‍റെ ന​ല്ല സു​ഹൃ​ത്തു​ക്ക​ൾ എ​ന്നോ​ടു പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു, നീ ​സി​നി​മ​യി​ൽ പോ​കേ​ണ്ട ആ​ളാ​ണ്. സീ​രി​യ​ൽ അ​ല്ല നി​ന്‍റെ ലോ​ക​മെ​ന്ന്. പി​ന്നീ​ട് ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യ്ക്ക് എ​ന്ന സി​നി​മ​യി​ലൂ​ടെ വീ​ണ്ടും ഇ​ൻ​ഡ​സ്ട്രി​യി​ലേ​ക്കു തി​രി​കെ​വ​ന്നു. –ഇ​ർ​ഷാ​ദ്

Related posts

Leave a Comment