മുംബൈ: ഏകദിന നായക പദവി ലഭിച്ച ആദ്യ പരമ്പരയിൽ തന്നെ രോഹിത് ശർമയ്ക്ക് പരിക്ക് തിരിച്ചടിയായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ കെ.എൽ.രാഹുൽ ഇന്ത്യയെ നയിക്കും. പേസർ ജസ്പ്രീത് ബുംറയാണ് വൈസ് ക്യാപ്റ്റൻ.
ജൂലൈയിൽ ശ്രീലങ്കയ്ക്കെതിരേ നടന്ന ഏകദിന പരമ്പരയിൽ കളിക്കാതിരുന്ന പ്രമുഖരെല്ലാം 18 അംഗ ടീമിൽ തിരിച്ചെത്തി. ഐപിഎല്ലിലും വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിലും തകർപ്പൻ പ്രകടനം നടത്തിയ ഋതുരാജ് ഗെയ്ഗ് വാദ്, വെങ്കിടേഷ് അയ്യർ എന്നിവരും ടീമിൽ സ്ഥാനം നേടി.
ടീം: കെ.എൽ.രാഹുൽ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, ഋതുരാത് ഗെയ്ഗ് വാദ്, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, വെങ്കിടേഷ് അയ്യർ, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, യുസ് വേന്ദ്ര ചഹൽ, ആർ.അശ്വിൻ, വാഷിംഗ്ടണ്‍ സുന്ദർ, ഭുവനേശ്വർ കുമാർ, ദീപക് ചഹർ, പ്രസിദ് കൃഷ്ണ, ഷർദുൽ ഠാക്കൂർ, മുഹമ്മദ് സിറാജ്.