ന​ടി ല​ക്ഷ്മി​പ്രി​യ തി​ര​ക്ക​ഥാ​കൃ​ത്താ​കു​ന്നു,   ഭ​ർ​ത്താ​വ് പി. ​ജ​യ്ദേ​വ്  സംവിധാനം ചെയ്യും

എ ​എം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ പി. ​ജ​യ്ദേ​വ് സം​വി​ധാ​ന​വും എം.​ഡി. സി​ബി​ലാ​ൽ നി​ർ​മാ​ണ​വും നി​ർ​വ​ഹി​ക്കു​ന്ന ആ​റാ​ട്ട് മു​ണ്ട​ൻ എ​ന്ന ചി​ത്ര​ത്തി​ന് പ്ര​ശ​സ്ത ച​ല​ച്ചി​ത്ര ന​ടി ല​ക്ഷ്മി​പ്രി​യ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്നു. പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​നാ​യി​രു​ന്ന പ​ട്ട​ണ​ക്കാ​ട് പു​രു​ഷോ​ത്ത​മ​ന്‍റെ മ​ക​നും ല​ക്ഷ്മി​പ്രി​യ​യു​ടെ ഭ​ർ​ത്താ​വു​മാ​ണ് പി. ​ജ​യ്ദേ​വ്.

അ​ന്പ​ല​പ്പു​ഴ കോ​റ​ൽ ഹൈ​റ്റ്സി​ൽ ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ എ.എം. ആ​രി​ഫ് എം​പി​യും എ​ച്ച്. സ​ലാം എം​എ​ൽഎ​യും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പ​ത്തി​ന് തി​രി തെ​ളി​യി​ച്ചാ​ണ് ചി​ത്ര​ത്തി​ന് തു​ട​ക്കംകു​റി​ച്ച​ത്.

രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ച​ല​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ പ്രാ​പ്ത​മാ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ചചെ​യ്യു​ന്ന  സി​നി​മ​യാ​ണ്  ആ​റാ​ട്ട് മു​ണ്ട ൻ. ​

ബാ​ന​ർ  എ ​എം മൂ​വീ​സ്, സം​വി​ധാ​നം  പി .​ജ​യ് ദേ​വ്, നി​ർമാ​ണം  എം.​ഡി. സി​ബി​ലാ​ൽ, സ​ഹ​നി​ർ​മാ​ണം  കെ.പി. രാ​ജ് വ​ക്ക​യി​ൽ (യു​എ​ഇ), ല​ക്ഷ്മി​പ്രി​യ, തി​ര​ക്ക​ഥ ല​ക്ഷ്മി​പ്രി​യ, ഛായാ​ഗ്ര​ഹ​ണം  ബി​ജു കൃ​ഷ്ണ​ൻ,  ക​ഥ, സം​ഭാ​ഷ​ണം  രാ​ജേ​ഷ് ഇ​ല്ല​ത്ത്, തി​ര​ക്ക​ഥ സം​യോ​ജ​നം സ​ത്യ​ദാ​സ്, എ​ഡി​റ്റ​ർ ​അ​ന​ന്ദു വി​ജ​യ​ൻ, സം​ഗീ​തം​ പെ​രു​ന്പാ​വൂ​ർ ജി. ​ര​വീ​ന്ദ്ര​നാ​ഥ്, ഗാ​ന​ര​ച​ന  എ​ച്ച്. സ​ലാം (എം​എ​ൽഎ), ​രാ​ജ​ശ്രീ പി​ള്ള, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ ജ​യ​ശീ​ല​ൻ സ​ദാ​ന​ന്ദ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ജി​നി സു​ധാ​ക​ര​ൻ, കാമ​റ അ​‌​സോ​സി​യേ​റ്റ്  ഷി​നൂ​ബ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് രാ​ജേ​ഷ് എം. സു​ന്ദ​രം, ക​ല ലൈ​ജു ശ്രീ​വ​ത്സ​ൻ, ച​മ​യം  ജ​യ​ൻ പൂ​ങ്കു​ളം, വ​സ്ത്രാ​ല​ങ്കാ​രം  നി​സാ​ർ റ​ഹ്മ​ത്ത്, ത്രി​ൽ​സ്  മാ​ഫി​യ ശ​ശി, കോ​റി​യോ​ഗ്രാ​ഫി ജോ​ബി​ൻ മാ​സ്റ്റ​ർ, സ​ഹ​സം​വി​ധാ​നം അ​രു​ണ്‍ പ്ര​ഭാ​ക​ർ, സം​വി​ധാ​ന സ​ഹാ​യി​ക​ൾ  സ്നി​ഗ്ദി​ൻ സൈ​മ​ണ്‍ ജോ​സ​ഫ്, ബി​ബി കെ ​ജോ​ണ്‍, ഫി​നാ​ൻ​സ് ക​ണ്‍​ട്രോ​ള​ർ, ഓ​ഫീ​സ് നി​ർ​വ​ഹ​ണം എം. ​സ​ജീ​ർ, സ്റ്റു​ഡി​യോ  ചി​ത്രാ​ഞ്ജ​ലി, സ്റ്റി​ൽ​സ്  അ​ജി മ​സ്ക​റ്റ്, പി​ആ​ർ​ഒ അ​ജ​യ് തു​ണ്ട​ത്തി​ൽ. ചി​ത്ര​ത്തി​ന്‍റെ താ​ര​നി​ർ​ണ​യം പു​രോ​ഗ​മി​ക്കു​ന്നു.

അ​ജ​യ് തു​ണ്ടത്തി​ൽ

 

Related posts

Leave a Comment