തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികളെ കാണാന്‍ കുട്ടികളുടെ സൂപ്പര്‍ ഹീറോ മിന്നല്‍ മുരളി ഡിഫറന്റ് ആര്‍ട്ട് സെന്ററിലെത്തി.
ടൊവിനോയുടെ അപ്രതീക്ഷിത സന്ദര്‍ശനം അക്ഷരാര്‍ഥത്തില്‍ ഭിന്നശേഷിക്കുട്ടികളെ ഞെട്ടിച്ചു. പുതുവത്സരത്തലേന്ന് കുട്ടികള്‍ക്ക് ലഭിച്ച ഇരട്ടിമധുരമായി ടൊവിനോയുടെയും കുടുംബത്തിന്റെയും സന്ദര്‍ശനം.
ഭിന്നശേഷിക്കുട്ടികളുടെ കലാപ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ടൊവിനോ ഭിന്നശേഷിക്കുട്ടികളുടെ ചിത്രകലാ വൈഭവങ്ങള് ഉള്‍ക്കൊള്ളിച്ച 2022ലെ ടേബിള്‍ കലണ്ടര്‍ പ്രകാശനം ചെയ്തു.
ഭിന്നശേഷിക്കുട്ടികളുടെ മനസുനിറഞ്ഞ ചിരിക്കു പിന്നിലെ യഥാര്‍ഥ സൂപ്പര്‍ ഹീറോ ഗോപിനാഥ് മുതുകാടാണെന്ന് അദ്ദേഹം സന്ദര്‍ശനത്തിനിടെ പറഞ്ഞു.
കുട്ടികളുടെ ഈ കലാകേന്ദ്രം സമൂഹത്തിന് പ്രചോദനമാണ്. ഭിന്നശേഷിക്കുട്ടികളുടെ മിന്നും പ്രകടനം ഒരു കലാകാരനെന്ന നിലയില്‍ എന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെന്ററിലെ കുട്ടികളുടെ എല്ലാവേദികളിലെയും കലാപ്രകടനം കണ്ട് ഏകദേശം ഒരുമണിക്കൂറോളം ചെലവഴിച്ചാണ് ടൊവിനോയും കുടുംബവും മടങ്ങിയത്.
ഗോപിനാഥ് മുതുകാട്, മാനേജര്‍ ജിന്‍ജോസഫ് എന്നിവര്‍ ടൊവിനോയ്ക്കൊപ്പം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.