യുവതിയും മക്കളും കൊല്ലപ്പെട്ട നിലയിൽ; കൈ​​​യി​​​ലെ​​​യും ക​​​ഴു​​​ത്തി​​​ലെ​​​യും ഞ​​​ര​​​മ്പ് മു​​​റി​​​ച്ച ഭര്‍ത്താവ്‌ അ​​​പ​​​ക​​​ട​​​നി​​​ല ത​​​ര​​​ണം ചെ​​​യ്തു; സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക നിഗമനം ഇങ്ങനെ…

കൊ​​​ച്ചി: ​എ​​റ​​​ണാ​​​കു​​​ളം കൊ​​​ച്ചു ക​​​ട​​​വ​​​ന്ത്ര​​​യി​​​ല്‍ യു​​വ​​തി​​യെ​​യും ര​​​ണ്ടു മ​​​ക്ക​​​ളെ​​​യും മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി.

മ​​​ട്ട​​​ലി​​​ല്‍ ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മീ​​​പം വാ​​ട​​ക​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ന്ന ത​​​മി​​​ഴ്‌​​​നാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ നാ​​​രാ​​​യ​​​ണ​​​ന്‍റെ ഭാ​​​ര്യ​ ജോ​​​യ ​മോ​​​ള്‍ (36), മ​​​ക്ക​​​ളാ​​​യ ല​​​ക്ഷ്മി​​​കാ​​​ന്ത് (​എ​​​ട്ട്), അ​​​ശ്വ​​​ന്ത് (​അ​​​ഞ്ച്) എ​​​ന്നി​​​വ​​​രാ​​ണ് മ​​രി​​ച്ച​​ത്.

കൈ​​​യി​​​ലെ​​​യും ക​​​ഴു​​​ത്തി​​​ലെ​​​യും ഞ​​​ര​​​മ്പ് മു​​​റി​​​ച്ച നി​​ല​​യി​​ൽ നാ​​രാ​​യ​​ണ​​നെ എ​​​റ​​​ണാ​​​കു​​​ളം ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​​യാ​​​ള്‍ അ​​​പ​​​ക​​​ട​​​നി​​​ല ത​​​ര​​​ണം ചെ​​​യ്തു.

ഭാ​​ര്യ​​യെ​​യും മ​​ക്ക​​ളെയും ഷൂ ​​​ലേ​​​സ് ക​​​ഴു​​​ത്തി​​​ല്‍ മു​​​റു​​​ക്കി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ശേ​​​ഷം നാ​​രാ​​യ​​ണ​​ൻ ആ​​ത്മ​​ഹ​​ത്യ​​ക്കു ശ്ര​​മി​​ച്ചു​​വെ​​ന്നാ​​ണ് പോ​​ലീ​​സ് പ​​റ​​യു​​ന്ന​​ത്.

സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണ് കൃ​​ത്യ​​ത്തി​​ലേ​​ക്ക് ന​​​യി​​​ച്ച​​​തെ​​​ന്നാ​​​ണ് നി​​​ഗ​​​മ​​​നം. നാ​​​രാ​​​യ​​​ണ​​​നെ​​​തി​​​രെ കൊ​​​ല​​​ക്കു​​​റ്റം ചു​​​മ​​​ത്തി കേ​​​സെ​​​ടു​​​ത്തു.

ഇ​​​യാ​​​ളു​​​ടെ അ​​​റ​​​സ്റ്റ് സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ള്‍ ആ​​​രോ​​​ഗ്യ​​നി​​​ല പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷ​​​മാ​​​കു​​​മെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് പോ​​​ലീ​​​സ് സം​​ഭ​​വം ന​​ട​​ന്ന വീ​​​ട്ടി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ ശേ​​​ഷം വീ​​​ട് സീ​​​ല്‍ ചെ​​​യ്തു.

ഫോ​​​റ​​​ന്‍​സി​​​ക് വി​​​ദ​​​ഗ്ധ​​​രും സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ എ​​​റ​​​ണാ​​​കു​​​ളം ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി മോ​​​ര്‍​ച്ച​​​റി​​​യി​​​ലേ​​​ക്ക് മാ​​​റ്റി.

സം​​​ഭ​​​വ​​​ത്തി​​​ല്‍ പോ​​​ലീ​​​സ് വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. ജോ​​​യ ​മോ​​​ള്‍ ആ​​​ല​​​പ്പു​​​ഴ പെ​​​രു​​​മ്പ​​​ളം സ്വ​​​ദേ​​​ശി​​​നി​​​യാ​​​ണ്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്തോ​​​ടെ​​​യാ​​​ണ് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഫോ​​​ണ്‍ വി​​​ളി​​​ച്ചി​​​ട്ട് എ​​ടു​​ക്കാ​​​തി​​​രു​​​ന്ന​​​തി​​​നെ തു​​​ട​​​ര്‍​ന്ന് ജോ​​​യ​​മോ​​​ളു​​​ടെ സ​​​ഹോ​​​ദ​​​ര​​​ന്‍ വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് മ​​​ര​​​ണ​​വി​​​വ​​​രം അ​​​റി​​​ഞ്ഞ​​​ത്.

തു​​ട​​ർ​​ന്ന് നാ​​​ട്ടു​​​കാ​​​രെ​​യും പോ​​​ലീ​​​സി​​​ലും വി​​​വ​​​രം അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ഴു​​​ത്തി​​​നു മു​​റി​​വേ​​റ്റ് ര​​​ക്തം വാ​​​ര്‍​ന്ന നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു നാ​​​രാ​​യ​​​ണ​​​ന്‍.

ഇ​​​യാ​​​ള്‍​ക്ക് ജീ​​​വ​​​നു​​​ണ്ടെ​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​തോ​​​ടെ ആ​​​ദ്യം എ​​​റ​​​ണാ​​​കു​​​ളം മെ​​​ഡി​​​ക്ക​​​ല്‍ ട്ര​​​സ്റ്റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​യി.

ഇ​​​വി​​​ടെ നി​​​ന്നു തു​​​ട​​​ര്‍ചി​​​കി​​​ത്സ​​​യ്ക്കാ​​​യി എ​​​റ​​​ണാ​​​കു​​​ളം ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റി. വീ​​​ട്ടി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ജോ​​യ​​മോ​​ളു​​ടെ​​യും ര​​ണ്ടു മ​​ക്ക​​ളു​​ടെ​​യും മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി​​യ​​ത്.

ര​​​ണ്ടു വ​​​ര്‍​ഷ​​​മാ​​​യി നാ​​​രാ​​​യ​​​ണ​​​നും കു​​​ടും​​​ബ​​​വും ഇ​​​വി​​​ടെ​​​യാ​​​ണ് താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്. മൂ​​​ന്നു വ​​​ര്‍​ഷ​​​ത്തോ​​​ള​​​മാ​​​യി ക​​​ട​​​വ​​​ന്ത്ര​​​യി​​​ല്‍ പൂ​​​ക്ക​​​ച്ച​​​വ​​​ടം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ് നാ​​​രാ​​​യ​​​ണ​​​ന്‍.

Related posts

Leave a Comment