കേ​ര​ള​ത്തി​ലു​ടെ​നീ​ളം പി​ടിമു​റു​ക്കി​ സെ​ക്സ് മാ​ഫി​യ​; കു​ടും​ബ​കോ​ട​തി പ​രി​സ​ര​ങ്ങ​ളി​ൽ വി​വാ​ഹ മോ​ചി​തരെ വീഴ്ത്താൻ സെക്സ് റാക്കറ്റ്; വരുതിയിലാക്കുന്ന തന്ത്രം ഇങ്ങനെ…


സ്വ​ന്തം ലേ​ഖ​ക​ൻ

ത​ല​ശേ​രി: കേ​ര​ള​ത്തി​ലു​ടെ​നീ​ളം പി​ടിമു​റു​ക്കി​യ സെ​ക്സ് മാ​ഫി​യ​ക്കാ​യി ഇ​ര​ക​ളെ വീ​ഴ്ത്താ​ൻ കു​ടും​ബ​കോ​ട​തി പ​രി​സ​ര​ങ്ങ​ളി​ൽ ഏ​ജ​ന്‍റു​മാ​ർ രം​ഗ​ത്ത്. വി​വാ​ഹ മോ​ച​ന​ക്കേ​സു​ക​ളി​ൽ മൊ​ഴി മാ​റ്റി​ക്കാ​നും ഒ​ത്തു തീ​ർ​പ്പി​നു​മാ​യി ഏ​ജ​ന്‍റു​മാ​രും സ​ജീ​വം.

ഇ​ത്ത​രം സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു വി​ര​മി​ച്ച കു​ടും​ബ കോ​ട​തി ജ​ഡ്ജ് സ​ർ​ക്കാ​രിനു ക​ത്ത​യ​ച്ചു.

വരുതിയിലാക്കുന്നവർ
ബ​ന്ധ​ങ്ങ​ൾ ത​ക​ർ​ന്നു കു​ടും​ബ കോ​ട​തി​ക​ളി​ൽ കേ​സ് ന​ട​ത്തു​ന്ന വീ​ട്ട​മ്മ​മാ​രെ​യും മ​ക്കളെ​യും വ​ല​യി​ൽ വീ​ഴ്ത്തു​ന്ന വി​പു​ല​മാ​യ ശൃം​ഖ​ല​യാ​ണ് കോ​ട​തി പ​രി​സ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

കേ​സു​ക​ൾ​ക്കാ​യി എ​ത്തു​ന്ന യു​വ​തി​ക​ളെ ആ​സൂ​ത്രി​ത​മാ​യ നീ​ക്ക​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ക​യും സ​ഹാ​യി​ക​ളാ​യി മാ​റു​ക​യും ചെ​യ്ത ശേ​ഷം ത​ങ്ങ​ളു​ടെ വ​രു​തി​യി​ൽ വ​രു​ത്തു​ക​യാ​ണ് ഈ ​സം​ഘം ചെ​യ്തു വ​രു​ന്ന​ത്.

കുടുംബ കോടതിയിൽ
ഇ​ത്ത​ര​ത്തി​ൽ​പെ​ട്ട ഒ​രു സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​ല​ശേ​രി കോ​ട​തി​യി​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളും അ​ര​ങ്ങേ​റി​യി​രു​ന്നു. മോ​ട്ടോ​ർ വാ​ഹ​നാ​പ​ക​ട കേ​സു​ക​ൾ പി​ടി​ക്കാ​ൻ ഏ​ജ​ന്‍റു​മാ​ർ ഓ​ടു​ന്ന​ത് പ​തി​വാ​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​പ്പോ​ൾ കു​ടും​ബ കോ​ട​തി കേ​സു​ക​ൾ പി​ടി​ക്കാ​നും ചി​ല​ർ നെ​ട്ടോ​ട്ടം ഓ​ടു​ന്ന​ത് ദു​രൂ​ഹ​ത പ​ട​ർ​ത്തു​ന്ന​താ​യി ഒ​രു മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

കു​ട്ടി​യെ പി​താ​വ് കൊ​ല​പ്പെ​ടു​ത്തി​യ​തി​നെത്തു​ട​ർ​ന്ന് വി​വാ​ഹ മോ​ച​നം തേ​ടാ​നെ​ത്തി​യ യു​വ​തി​യു​ടെ ഹ​ര​ജി ഫ​യ​ൽ ചെ​യ്യാ​ൻ മി​നി​റ്റു​ക​ൾ ബാ​ക്കി നി​ൽ​ക്കെ അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ത്തി​ലൂ​ടെ ഹ​ർ​ജി അ​ട​ങ്ങി​യ ഫ​യ​ൽ മ​റ്റൊ​രാ​ളു​ടെ കൈ​വ​ശം എ​ത്തി​യ​തും അ​ഭി​ഭാ​ഷ​ക​ർ​ക്കി​ട​യി​ൽ സം​സാ​ര വി​ഷ​യ​മാ​ണ്.

Related posts

Leave a Comment