ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഐ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നീട്ടിവച്ചു. എല്ലാ ക്ലബ്ബുകളും തീരുമാനം അംഗീകരിച്ചതായി ദേശീയ ഫുട്ബോള്‍ സംഘടനയായ എഐഎഫ്എഫ് അറിയിച്ചു.
ഐ ലീഗില്‍ പങ്കെടുക്കുന്ന എല്ലാ ക്ലബ്ബുകളുടെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് ടൂര്‍ണമെന്റ് നീട്ടിവെക്കാന്‍ തീരുമാനിച്ചത്. ഐ ലീഗില്‍ മാത്രം ഇതുവരെ 45 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഐ ലീഗിന്റെ പുതിയ മത്സരക്രമം നാല് ആഴ്ചയ്ക്ക് ശേഷം ചേരുന്ന യോഗത്തിന് ശേഷമാകും പ്രഖ്യാപിക്കുക.