കൊട്ടാരക്കര: തുമ്പ ഐ എസ് ആർ ഓ ബഹിരാകാശ കേന്ദ്രത്തിലേക്ക് റോക്കറ്റ് ഭാഗങ്ങൾ വഹിച്ചുകൊണ്ടുള്ള റോഡുവഴിയുള്ള യാത്ര നാടിന് കൗതുകക്കാഴ്ചയായി.
എംസി റോഡുവഴി കൊട്ടാരക്കരയിലൂടെയാണ് കൂറ്റൻ റോക്കറ്റ് ഭാഗങ്ങളും യന്ത്രങ്ങളും കണ്ടെയ്നർ ലോറി വഴി കൊണ്ടുപോയത്.
അർധരാത്രിയോടെയാണ് വാഹനം കടന്നു പോയതെങ്കിലും ഈ കാഴ്ച കാണാൻ ജനം റോഡിനിരുവശവും തിങ്ങിക്കൂടിയിരുന്നു.
അതിർത്തിയായ എനാത്ത് രാത്രി പത്തിനെത്തിയ വാഹനം പുലർച്ചെ രണ്ടോടെയാണ് കൊട്ടാരക്കര ടൗൺ കടന്നത്.
അഞ്ചോടെ സദാനന്ദപുരത്തെത്തി അന്നത്തെ യാത്ര അവസാനിപ്പിച്ചു. രാത്രി പത്തോടെ വീണ്ടും യാത്ര ആരംഭിച്ചു.
ഐഎസ്ആര്‍ഒയിലേക്ക് ദേശീയപാത 66 ല്‍ കൂടി വന്ന യന്ത്രഭാഗം ചവറ പാലം കടക്കാത്തതിനാലാണ് ടൈറ്റാനിയം ജംഗ്ഷനിലൂടെ കിഴക്കോട്ട് കൊണ്ടുവന്നത്.
ഇത് കൊട്ടാരക്കര വഴി എംസി റോഡിലൂടെ തുമ്പയിലെത്തിക്കും. ഗതാഗതപ്രശ്നങ്ങളുണ്ടായെങ്കിലും വേഗത കൈവരിക്കാൻ കഴിഞ്ഞതായി വാഹനത്തോടൊപ്പമുണ്ടായിരുന്നവർ പറഞ്ഞു.