പ്രേമം എന്ന സിനിമയും അതിൽ സായ് പല്ലവി അവതരിപ്പിച്ച മലര് എന്ന കഥാപാത്രത്തെയും മലയാളികൾ മറക്കില്ല. ഇപ്പോള്‍ തെലുങ്കിലെ സൂപ്പര്‍ നായികയാണ് താരം.
സായ് പല്ലവി അഭിനയിച്ച ശ്യാം സിന്‍ഹ റോയി എന്ന ചിത്രം വിജയകരമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
ഒരുപാട് ആരാധകരുള്ളതു കൊണ്ട് സായ് പല്ലവി അങ്ങനെ തിയറ്ററില്‍ പോയി സിനിമ കാണാറില്ല.
സ്വന്തം പടം തിയറ്ററില്‍ പോയി കാണാനുള്ള ആഗ്രഹം കൊണ്ട് പര്‍ദയണിഞ്ഞ് തിയറ്ററിലെത്തിയ സായ് പല്ലവിയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
പര്‍ദ്ദ അണിഞ്ഞെത്തിയ താരത്തെ ആരാധകരൊന്നും തിരിച്ചറിഞ്ഞില്ല, അതിനാല്‍ തന്നെ പടം ആസ്വദിച്ചു കണ്ട് മടങ്ങുകയായിരുന്നു താരം.
ചിത്രത്തിന്റെ സംവിധായകന് രാഹുല്‍ സാക്രിത്ര്യനും സായ് പല്ലവിക്ക് ഒപ്പമുണ്ടായിരുന്നു. സിനിമ കഴിഞ്ഞിറങ്ങിയ താരം കാമറകള്‍ക്കായി പോസ് ചെയ്തു.
നാനി, സായ് പല്ലവി, കൃതി ഷെട്ടി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 24-നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.