ആ​ട്ടം നി​ല​ച്ച തെ​യ്യം! ആധി പൂക്കുന്ന വേദികൾ…

എം.​സു​രേ​ഷ്ബാ​ബു

ഉ​ത്സ​വ​ദി​ന രാ​ത്ര​ങ്ങ​ൾ​ക്കും ഘോ​ഷ​യാ​ത്ര​ക​ൾ​ക്കും മി​ഴി​വേ​കു​ന്ന​താ​ണ് നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ. കോ​വി​ഡ് മ​ഹാ​മാ​രി ത​ക​ർ​ത്തെ​റി​ഞ്ഞ ജി​വി​ത​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ നാ​ട​ൻ​ക​ല​ക​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​യി​ര​ത്തി​ൽ​പ​രം ക​ലാ​കാ​ര​ൻ​മാ​രു​ടെ ജീ​വി​ത​വും വ​ഴി​മു​ട്ടി.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വെ​ള്ള​നാ​ട് ക​ന്പ​നി​മു​ക്ക് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന യു​വ​ശ​ക്തി നാ​ട​ൻ​ക​ലാ രൂ​പ​സ​മി​തി ഉ​ട​മ​യും ക​ലാ​കാ​ര​നു​മാ​യ പ്ര​ദീ​പി​ന്‍റെ ക​ഥ​യും വ്യ​ത്യ​സ്ത​മ​ല്ല.

പ്ര​ദീ​പി​ന്‍റെ സ​മി​തി​യി​ലെ ഐ​റ്റ​ങ്ങ​ളാ​യി​രു​ന്നു തെ​യ്യം, പൂ​ക്കാ​വ​ടി, ക​ർ​ണാ​ട​ക ബൊ​മ്മ​ലാ​ട്ടം, ക​ർ​ണാ​ട​ക മോ​ഡ​ൽ ഹ​നു​മാ​ൻ, ക​ണ്ണൂ​ർ മോ​ഡ​ൽ തെ​യ്യം, മ​യി​ലാ​ട്ടം, പ​രു​ന്ത്, പാ​വ​ക്കൂ​ത്ത്, പു​രാ​ണ വേ​ഷ​ങ്ങ​ളി​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ൾ മു​ത​ലാ​യ​വ.

ഉ​ത്സ​വ സീ​സ​ണു​ക​ളി​ലും വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ലും നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു കി​ട്ടു​ന്ന പ്ര​തി​ഫ​ലം കൊ​ണ്ടാ​ണ് പ്ര​ദീ​പും സ​ഹ​പ്ര​വ​ർ​ത്ത​ക​രും കു​ടും​ബ​ങ്ങ​ൾ പു​ല​ർ​ത്തി വ​ന്നി​രു​ന്ന​ത്.

വാ​ട​ക വീ​ട്ടി​ലെ സ​ങ്ക​ട​ങ്ങ​ൾ

അ​റു​പ​തി​ൽ​പ​രം ക​ലാ​കാ​ര​ൻ​മാ​രു​ടെ അ​ന്നം ഈ ​സ​മി​തി​യെ ആ​ശ്ര​യി​ച്ചാ​യി​രു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി സ​ർ​വ​മേ​ഖ​ല​ക​ളെ​യും ത​ക​ർ​ത്തെ​റി​ഞ്ഞ​തോ​ടെ ഈ ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ലാ​കാ​ര​ൻ​മാ​രു​ടെ​യും ജീ​വി​ത​ങ്ങ​ൾ വ​ഴി​മു​ട്ടു​ക​യാ​യി​രു​ന്നു.

പ്രോ​ഗ്രാം ഉ​ള്ള കാ​ല​യ​ള​വി​ൽ 1,000 രൂ​പ മു​ത​ൽ 1,500 രൂ​പ വ​രെ ഓ​രോ ക​ലാ​കാ​ര​ന്മാ​ർ​ക്കും പ്ര​തി​ഫ​ലം കൊ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ഈ ​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ലാ​കാ​ര​ൻ​മാ​ർ ക​ട​ബാ​ധ്യ​ത​ക​ളു​ടെ ന​ടു​വി​ലാ​ണ്.

സ്വ​ന്ത​മാ​യി വീ​ടും പു​ര​യി​ട​വു​മി​ല്ലാ​ത്ത പ്ര​ദീ​പ് വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സം. ഭാ​ര്യ​യും മൂ​ന്നു പെ​ണ്‍​മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. ആ​റ് വ​യ​സ്, നാ​ല് വ​യ​സ്, മൂ​ന്നു മാ​സം ഇ​താ​ണ് കു​ട്ടി​ക​ളു​ടെ പ്രാ​യം.

നാ​ലു ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ ചെ​ല​വി​ട്ടാ​ണ് തെ​യ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത് അ​ര​ങ്ങു​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ത്.

വ​രു​മാ​നം നി​ല​ച്ച​തോ​ടെ നി​ർ​മാ​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ണം ക​ടം വാ​ങ്ങി​യ​വ​രു​ടെ ബാ​ധ്യ​ത തീ​ർ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

35 തെ​യ്യ​ങ്ങ​ൾ ഉ​ണ്ടായി​രു​ന്ന​തി​ൽ അ​ഞ്ച് എ​ണ്ണം ഒ​ഴി​കെ മ​റ്റു​ള്ള​വ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു ന​ശി​ച്ചു. ഉ​പ​യോ​ഗി​ക്കാ​തെ ഇ​രു​ന്നു പു​രാ​ണ വേ​ഷ​ങ്ങ​ളും രൂ​പ​ങ്ങ​ളും കേ​ടാ​യി.

ബൊ​മ്മ​യാ​ട്ട​ത്തി​നു പ​ണി​ത എ​ട്ട് ബൊ​മ്മ​ക​ളി​ൽ നാ​ലെ​ണ്ണം ന​ശി​ച്ചു പോ​യി. കൂ​ടാ​തെ പു​തു​താ​യി രൂ​പം ന​ൽ​കി​യ ക​ലാ​രൂ​പ​ങ്ങ​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ സാ​ധ​ന സാ​മ​ഗ്രി​ക​ൾ ന​ഷ്ട​മാ​യി.

കോ​വി​ഡി​നെ​ത്തു​ട​ർ​ന്നു ജീ​വി​തം വ​ഴി മു​ട്ടി​യ​തോ​ടെ പ്ര​ദീ​പ് പു​തി​യ മേ​ഖ​ല തേ​ടി. കെ​ട്ടി​ട നി​ർ​മാ​ണ മേ​സ്തി​രി പ​ണി​ക്കി​റ​ങ്ങി. ഇ​തി​നി​ടെ, താ​ഴേ​ക്കു വീ​ണു ന​ട്ടെ​ല്ലി​നും കാ​ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ആ​റു മാ​സ​ത്തോ​ളം കി​ട​പ്പി​ലാ​യി​രു​ന്നു പ്ര​ദീ​പ്. ഉ​യ​ര​ത്തി​ൽ​നി​ന്നു​ള്ള വീ​ഴ്ച​യെ​ത്തു​ട​ർ​ന്നു ന​ട്ടെ​ല്ലി​നു പൊ​ട്ട​ലേ​റ്റി​രു​ന്നു.

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ അ​ല​ട്ടു​ന്നു​ണ്ടെ ങ്കി​ലും കു​ടു​ബ​ത്തെ മു​ന്നോ​ട്ടു​കൊ​ണ്ടു പോ​കാ​നാ​യി പാ​ച​ക സ​ഹാ​യി​യാ​യും പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യും ജീ​വി​ത​ത്തി​ൽ വേ​ഷം കെ​ട്ടു​ക​യാ​ണ് പ്ര​ദീ​പ്. കോ​വി​ഡ് മ​ഹാ​മാ​രി മാ​റി വീ​ണ്ട ും ക​ലാ​ജീ​വി​ത​ത്തി​ലേ​ക്കു​ള്ള വാ​താ​യ​ന​ങ്ങ​ൾ തു​റ​ക്ക​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​ദീ​പും കു​ടും​ബ​വും ക​ലാ​കാ​ര​ൻ​മാ​രും.

ഇ​നി എ​ന്തു ചെ​യ്യും?

കോ​വി​ഡ് കാ​ല​ത്തു ജീ​വി​തം ദു​രി​ത​ത്തി​ലാ​യ മ​റ്റൊ​രു തെ​യ്യം ക​ലാ​കാ​ര​നാ​ണ് വ​ർ​ക്ക​ല മ​ണ​ന്പൂ​ർ സ്വ​ദേ​ശി​യാ​യ മ​ണി​ലാ​ൽ.

മൂ​ന്നു സെ​ന്‍റിലെ ചെ​റി​യ വീ​ട്ടി​ൽ അ​ച്ഛ​ൻ, അ​മ്മ, അ​നു​ജ​ൻ, സ​ഹോ​ദ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ അ​ത്താ​ണി​യാ​ണ് മ​ണി​ലാ​ൽ. തെ​യ്യം ആ​ടി ല​ഭി​ച്ചു കൊ​ണ്ട ിരു​ന്ന പ്ര​തി​ഫ​ല​ത്തി​ലാ​യി​രു​ന്നു കു​ടും​ബം ക​ഴി​ഞ്ഞു വ​ന്നി​രു​ന്ന​ത്. മ​ണി​ലാ​ലി​ന്‍റെ അ​മ്മ കാ​ൻ​സ​ർ രോ​ഗി​യാ​യാ​ണ്. അ​ച്ഛ​നു ശ്വാ​സ​മു​ട്ട​ലി​നെ തു​ട​ർ​ന്നു​ള്ള അ​സു​ഖ​ങ്ങ​ളും.

മാ​താ​പി​താ​ക്ക​ളു​ടെ ചി​കി​ത്സാ ചെ​ല​വു​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ അ​ന്ന​വും വ​സ്ത്ര​വും എ​ല്ലാം ന​ൽ​കി നോ​ക്കു​ന്ന​തു മ​ണി​ലാ​ലാ​യി​രു​ന്നു.

കോ​വി​ഡ് മൂ​ലം തെ​യ്യം ആ​ട​ൽ ഇ​ല്ലാ​താ​യ​തോ​ടെ കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലി​ലേ​ക്കും ചു​മ​ട്ട് തൊ​ഴി​ലാ​ളി​യാ​യും ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു പോ​ക​വേ​യാ​ണ് ഒ​രു ദി​വ​സം മ​ണി​ലാ​ൽ നെ​ഞ്ച് വേ​ദ​ന​യെ​ത്തു​ട​ർ​ന്നു കു​ഴ​ഞ്ഞു വീ​ണ​ത്.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹൃ​ദ​യാ​ഘാ​തം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ക​ഠി​ന ജോ​ലി​ക​ൾ​ക്കു പോ​കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലു​മാ​യി. ഇ​പ്പോ​ഴ​ത്തെ ദു​രി​ത​കാ​ലം മാ​റി വീ​ണ്ട ും പ​ഴ​യ പോ​ലെ ഉ​ത്സ​വ മാ​മാ​ങ്ക​ങ്ങ​ൾ പു​ല​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കാ​ത്തി​രി​ക്കു​ന്നു.

ലോ​ണി​ൽ കു​ടു​ങ്ങി​യ വി​ഷ്ണു‌

കൊ​ല്ലം ചി​റ​ക്ക​ര മ​ഹാ​ദേ​വ ക​ലാ​സ​മി​തി ഉ​ട​മ​യും നാ​ട​ൻ ക​ലാ​കാ​ര​നു​മാ​യ വി​ഷ്ണു​വി​ന്‍റെ ജീ​വി​ത​വും ദു​രി​ത​പൂ​ർ​ണ​മാ​ണ്.

ക​ഴി​ഞ്ഞ 16 വ​ർ​ഷ​ക്കാ​ല​മാ​യി ഈ ​മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ചെ​യ്യു​ന്ന വി​ഷ്ണു ലോ​ണെ​ടു​ത്താ​ണ് തെ​യ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ നി​ർ​മി​ച്ച് ഉ​ത്സ​വ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ച്ചു വ​ന്നി​രു​ന്ന​ത്.

സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​തി​രു​ന്ന വി​ഷ്ണു ബാ​ങ്കി​ൽ നി​ന്നും ലോ​ണെ​ടു​ത്തു വീ​ട് നി​ർ​മി​ക്കു​ക​യും ഒ​രു തു​ക ഉ​പ​യോ​ഗി​ച്ച് ക​ലാ​രൂ​പ​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണ​വും ന​ട​ത്തി.

കോ​വി​ഡ് മ​ഹാ​മാ​രി സ​ർ​വ മേ​ഖ​ല​ക​ളെ​യും ത​ക​ർ​ത്ത​തോ​ടെ ലോ​ണ്‍ തി​രി​ച്ച​ട​വ് മു​ട​ങ്ങി. ഇ​തേ​ത്തു​ട​ർ​ന്നു വീ​ടും പു​ര​യി​ട​വും ജ​പ്തി ചെ​യ്യാൻ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ക​യാ​ണ് ബാ​ങ്ക് .

അ​മ്മ​യും ഭാ​ര്യ​യും അ​നു​ജ​നും ക​ഴി​യു​ന്ന​ത് വി​ഷ്ണു​വി​ന്‍റെ വ​രു​മാ​ന​ത്തെ ആ​ശ്ര​യി​ച്ചാ​ണ്. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് അ​മ്മ ആ​യൂ​ർ​വേ​ദ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

ജ​പ്തി ഭീ​ഷ​ണി നേ​രി​ടു​ന്ന ഈ ​ക​ലാ​കാ​ര​നും ത​ന്‍റെ കു​ടും​ബ​ത്തെ ക​ര​ക​യ​റ്റാ​ൻ പ​രി​ച​യ​മി​ല്ലാ​ത്ത തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

ഉ​ത്സ​വ​ത്തി​ന്‍റെ വ​സ​ന്ത​കാ​ലം ഇ​നി​യും വ​രു​മെ​ന്ന പ്ര​തീ​ക്ഷ മാ​ത്ര​മാ​ണ് വി​ഷ്ണ​വി​നെ​യും ട്രൂ​പ്പി​ലെ മു​പ്പ​തോ​ളം പേ​രെ​യും മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത്.

Related posts

Leave a Comment