പതിനെട്ട് വയസ് തികയണം നമ്മു നാട്ടില്‍ പുകയിലയുത്പന്നങ്ങള്‍ നല്കാൻ. ചില നാടുകളില്‍ പ്രായത്തിന്റെ കാര്യത്തില്‍ ചില ഏറ്റക്കുറച്ചിലുകള്‍ വരാം.
പക്ഷേ, പതിമൂന്ന് വയസ് ഒരു നാട്ടിലും പുകയില ഉപയോഗിക്കാനുള്ള പ്രായമേയല്ല. പെണ്‍കുട്ടിയുടെ പ്രായം പോലും പരിഗണിക്കാതെ ഒരാള്‍ അവള്‍ക്കു നേരെ ഒരു സിഗരറ്റ് നീട്ടിയാലോ.
സംഭവം ഇതാണ്
ഇംഗ്ലണ്ടിലാണ് സംഭവം. വീട്ടിലേക്കുള്ള സാധന സാമഗ്രികള്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തിട്ടിരിക്കുകയായിരുന്നു മുപ്പത്തിരണ്ടുകാരിയായ മാഡിസണ്‍ ഡോക്ടര്‍ എന്ന യുവതി.
പെട്ടന്ന് അവള്‍ക്ക് എന്തോ ക്ഷീണം തോന്നിയതുകൊണ്ട് അവള് ഒരു ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേക്ക് പോയി.
വീട്ടില്‍ പതിമൂന്ന് വയസുകാരിയായ മകള്‍ ഒറ്റയ്ക്കായിരുന്നു. വീട്ടില്‍ മകള്‍ ഒറ്റയ്ക്കല്ലേയുള്ളു എന്നു കരുതി സൂപ്പര്‍മാര്‍ക്കറ്റില്‍ വിളിച്ച് ഓര്‍ഡര്‍ കാന്‍സല്‍ ചെയ്തിട്ടാണ് അവള് ആശുപത്രിയിലേക്ക പോയത്. ഭര്‍ത്താവ് വരാന്‍ വൈകുകയും ചെയ്യും.
കഥയിലെ വില്ലന്‍
സാധനസാമഗ്രികള്‍ കൂടാതെ രണ്ട് പായ്ക്കറ്റ് സിഗരറ്റും മാഡിസണ്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. മാഡിസണ്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യാന്‍ വൈകിയതുകൊണ്ടാണെന്നു തോന്നുന്നു.
ഡെലിവറി ബോയ് കൃത്യസമയത്ത് സാധനങ്ങളുമായി വീട്ടിലെത്തി. അയാള്‍ കൂടതലൊന്നും ആലോചിക്കാതെ സാധനങ്ങള്‍ ഏല്‍പ്പിച്ചു മടങ്ങി.
പക്ഷേ,
ഒരു പതിമൂന്ന് വയസുകാരിയുടെ കയ്യില്‍ സിഗരറ്റ് കൊടുത്തിട്ടു പോയി എന്നത് അല്‍പ്പം പ്രശ്നമായി. കാരണം സാധനങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ വിതരണം ചെയ്യുന്നയാളുടെ ഐഡികാര്‍ഡ് കാണിക്കേണ്ടതുണ്ട.
കൂടാതെ ഇത്തരം വസ്തുക്കള്‍ കുട്ടികളെ ഏല്‍പ്പിക്കാനും പാടില്ല. ഇതിനൊക്കെപ്പുറമേ മറ്റൊന്നു കൂടി സംഭവിച്ചു. മാഡിസണ്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ കൊണ്ടുവന്ന സാധനങ്ങളില്‍ പകുതിയും നശിച്ചും.
ആശുപത്രയില്‍ നിന്നും നാലാം ദിവസം മടങ്ങിയെത്തിയ മാഡിസണ്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വിളിച്ച് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പരാതിപ്പെട്ടു.അപ്പോഴാണ് സംഭവം പുറത്തായത്.
നല്ല കുട്ടി
കുട്ടി സത്യസന്ധയായതുകൊണ്ട് കൊണ്ടു വന്ന സാധനങ്ങളെല്ലാം വാങ്ങി സുരക്ഷിതമായി വീടിനകത്തുവെച്ചു. അതിനുശേഷം അമ്മയെയും അറിയിച്ചു.
ഇതറിഞ്ഞതോടെ ഓണ്‍ലൈന്‍ വഴി സൂപ്പര്‍മാര്‍ക്കറ്റിനെ പരാതിയറിയിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.അതിനുശേഷം വീട്ടിലെത്തിയാണ് സൂപ്പര്‍മാര്‍ക്കറ്റ് അധികാരികളെ പരാതി അറിയിച്ചത്.
സ്ഥിരം വിവാദം
പരാതി കേട്ട ഉടനെ സൂപ്പര്‍മാര്‍ക്കറ്റ് അധികാരികള്‍ ക്ഷമ പറയുകയും ഇനി ഇങ്ങനെ ഉണ്ടാകില്ലെന്ന് പറയുകയും ചെയ്തു. കൂടാതെ സാധനങ്ങളുടെ വിലയായി നല്കിയ പണം തിരികെ നല്‍കാമെന്നും പറഞ്ഞു.
ഈ സൂപ്പർമാർക്കറ്റിനെതിരെ പരാതികൾ ഉയരുകയാണ്. ക്രിസ്മസിന് ഒരു കുടുംബത്തിന് ചീഞ്ഞ ടർക്കി കോഴിയെ നൽകിയും വിവാദത്തിലായത് ഈ സൂപ്പർമാർക്കറ്റ് തന്നെയായിരുന്നു.