തീതുപ്പുന്ന അഗ്നിപര്‍വതത്തിനരികെ നീന്തിത്തുടിച്ച് അലിസണ്‍, ആരെയും ഞെട്ടിക്കുന്ന സാഹസം കണ്ട് അന്തംവിട്ട് ലോകം

4ഇതൊക്കെയെന്ത്. ഒരു സിനിമയില്‍ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം പറയുന്ന ഡയലോഗാണിത്. ആലിസണ്‍ ടിയാല്‍ എന്ന 30 വയസുകാരിയും ഇത്തരത്തിലൊരു ഡയലോഗ് പറഞ്ഞിട്ടുണ്ടാകണം. എപ്പോഴെന്നല്ലേ? കത്തി ജ്വലിച്ച് ലാവ പുറത്തേക്കു തുപ്പുന്ന ഹവായിലെ കിലവാ അഗ്നിപര്‍വ്വതത്തിന്റെ സമീപത്തിലൂടെ നീന്തിയപ്പോള്‍. അതേ, ഈ സാഹസിക ലോകത്തെ വിസ്മയിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തിരിക്കുകയാണ് ഈ യുവതി.

സാഹസികജീവിതത്തോട് ഏറെ താല്പര്യമുള്ള അലിസണ്‍ ഒരു റിക്കാര്‍ഡും സ്വന്തമാക്കി. സജീവമായി നില്‍ക്കുന്ന അഗ്നിപര്‍വ്വതത്തിനു ചുറ്റും ഇത്തരം പ്രവര്‍ത്തി നടത്തുന്ന ആദ്യ വ്യക്തിയെന്ന നേട്ടം. ഫേസ്ബുക്കിലൂടെ അലിസണ്‍ തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ഇത്തരം ഒരു സാഹസികപ്രവര്‍ത്തി ചെയ്തതിനെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. വിമര്‍ശനങ്ങള്‍ക്കെല്ലാം അലിന്‍സനിന്റെ കൈയ്യില്‍ മറുപടിയുണ്ട്. ആരുടേയും പ്രശംസ പിടിച്ചുപറ്റാനല്ല ഈ ദൃശ്യങ്ങള്‍ ഇവിടെ പങ്കുവെക്കുന്നത്. എന്റെ ഈ സാഹസം പിന്തുടരാന്‍ ഞാന്‍ ആരേയും പ്രേരിപ്പിക്കില്ല. എന്തായാലും സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് ഈ ഉരുക്കുവനിത.

1

2

3

4

5

6

Related posts