കൊളംബോ: ശ്രീലങ്കയുടെ ഇടംകൈയ്യന്‍ ബാറ്റര്‍ ഭനുക രജപക്സ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിര മിച്ചു. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണ് ക്രിക്കറ്റ് മതിയാക്കുന്നതെന്ന് 30 കാരനായ രജപക്സ വ്യക്തമാക്കി.
2019ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 മത്സരത്തിലൂടെയാണ് രജപക്സ ശ്രീലങ്കൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. 18 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 26.66 ശരാശരിയിൽ 320 റൺസാണ് സമ്പാദ്യം. ഉയര്‍ന്ന സ്കോർ 77 ആണ്.
ശ്രീലങ്കൻ ജഴ്സിയിൽ അഞ്ച് ഏകദിനം മാത്രമാണ് രജപക്സെ കളിച്ചത്. ആകെ 89 റണ്‍സ് നേടി. 65 റണ്‍സാണ് ഉയര്‍ന്ന സ്കോർ.