തലശേരി: ഓൺലൈൻ ഗെയിമിൽ ഹരം കയറി ഒടുവിൽ മരണത്തെ പുൽകാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് മരണ വഴികൾ പറഞ്ഞ് കൊടുത്തും ഓൺലൈൻ ഗെയിം ആപ്പുകൾ.
ധര്മ്മടം കിഴക്കെ പാലയാട് റിവർവ്യൂവിൽ റാഫി- സുനീറ ദമ്പതികളുടെ മകനും എസ് എൻ ട്രസ്റ്റ് സ്കൂൾ വിദ്യാർഥിയുമായ അദിനാന് (17) ജീവനൊടുക്കിയ സംഭവത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നത്.
അദിനാൻ ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച സോഡിയം നൈട്രേറ്റ് ഓൺലൈൻ വഴിയാണ് ലഭിച്ചതെന്ന വിവരത്തെ തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് മരണ വഴികളും കളിക്കളത്തിൽ നിന്ന് തന്നെ കുട്ടികൾക്ക് ലഭിക്കുന്നുണ്ടെന്ന വിവരം പുറത്തു വന്നിട്ടുള്ളത്.
തലശേരി കൊളശേരിയിൽ സമാനമായ സംഭവം മുമ്പ് നടന്നിരുന്നു. നഗരസഭയിലെ ഡ്രൈവറായിരുന്ന വ്യക്തിയുടെ വിദ്യാർഥിയായ മകനാണ് അന്ന് ഓൺലൈൻ ഗെയിമിനു പിന്നാലെ ജീവൻ ഒടുക്കിയത്. ഈ വിദ്യാർത്ഥിയുടെ ലാപ് ടോപ് പരിശോധിച്ചപ്പോഴാണ് മരണ വഴിയും ഓൺലൈൻ ഗെയിം നിർദ്ദേശിച്ചതാണ് വ്യക്തമായത്.
ബ്ലൂവെയിൽ( നീല തിമിംഗലം ) എന്ന ഗെയിം ആയിരുന്നു ആ വിദ്യാർത്ഥി കളിച്ചിരുന്നത്. ഡു ഓർ ഡൈ എന്നതാണ് ഇത്തരം കളികളുടെ മുദ്രാവാക്യം. ഇത്തരം ഗെയിം കളിക്കുന്നവർ ഒടുവിൽ ഒന്നെങ്കിൽ ജയിക്കുക അല്ലെങ്കിൽ മരിക്കുക എന്ന സ്ഥിതിയിൽ എത്തും.
മരണ വഴികൾ അജ്ഞാതൻ നിർദ്ദേശിക്കുന്ന അവസ്ഥയാണ് ഈ കളികളിൽ ഉള്ളത്.ഈ സംഭവത്തിൽ ആദ്യം ഗൗരവമേറിയ അന്വഷണം നടന്നെങ്കിലും പിന്നീട് അന്വേഷണം നിശ്ചലമാകുകയായിരുന്നു. മകന്റെ മരണത്തിൽ മനം നൊന്ത് മാതാപിതാക്കളും പിന്നീട് ആത്മ ചെയ്തിരുന്നു.
അദിനാന്റെ മരണം സംബന്ധിച്ച് ധർമ്മടം സിഐ ടി.പി സുമേശിന്റെ നേതൃത്വത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചു വരികയാണ്. ജീവനൊടുക്കുന്നതിന് മുമ്പ് അദിനാൻ എറിഞ്ഞു തകർത്ത മൊബൈൽ ഫോണിന്റെ ഡിസ്പ്ലേ പൂർണമായും തകർന്ന നിലയിലാണ്.
ഫോൺസൈബർ സെൽ പരിശോധിച്ചെങ്കിലും ഡാറ്റ ബ്രേക്ക് ചെയ്യാൻ സാധിച്ചിട്ടില്ല. ഫോറൻസിക് ലാബിന്റെ സഹായത്തോടെ ഡാറ്റ ബ്രേക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്. അദിനാൻ ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച സോഡിയം നൈട്രേറ്റ് ലഭിച്ച വഴിയെക്കുറിച്ചും പോലീസ് അന്വേഷിച്ച് വരികയാണ്.
ഓൺലൈൻ ഗെയിമിന് അടിപ്പെട്ടിരുന്ന അദിനാനെ പല തവണ കൗൺസിലിംഗിന് വിധേയമാക്കായിരുന്നതായും ബന്ധുക്കൾ പറഞ്ഞു. കതിരൂർ മലാൽ എ കെ ജി വായനാശാലക്ക് സമീപത്തെ അഥർവ് (14) എന്ന വിദ്യാർഥിയുടെ മരണം സംബന്ധിച്ച് മഹാരാഷട്ര പോലീസിന്റെ അന്വഷണവും നടന്നു വരികയാണ്. മഹാരാഷട്രയിലെ കൊല്ലാപ്പൂർ ഷൻ വാർ പേട്ടിലെ വീട്ടിൽ വെച്ചാണ് അഥർവ് ജീവനൊടുക്കിയത്.