തൃശൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുരുദ്ദേശത്തോടെ കടന്നുപിടിച്ച ഫ്ളാറ്റിലെ സെക്യൂരിറ്റിക്ക് ആറ് വര്‍ഷത്തെ കഠിനതടവ്.
അയ്യന്തോള്‍ സ്വദേശി മോഹന്‍ രാജി(60)നെയാണ് അതിവേഗ സ്പെഷല്‍ കോടതി ശിക്ഷിച്ചത്. പ്രതി 35,000 രൂപയും പിഴയൊടുക്കണം.
ഫ്ളാറ്റിന്റെ വരാന്തയില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ലൈംഗിക ചുവയോടെ സമീപിച്ച് ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ച് അശ്ലീല ഭാഷണം നടത്തുകയായിരുന്നു.
കുട്ടി അറിയിച്ചതിനെ തുടർന്നാണ് മാതാപിതാക്കൾ സംഭവം പോലീസിൽ അറിയിച്ചത്. തുടർന്ന് തൃശൂർ വെസ്റ്റ് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.