തമിഴ്നാട്ടിൽ കൃപാനന്ദ വാര്യർ എന്നൊരാൾ ഉണ്ടായിരുന്നു. കൃപാനന്ദവാര്യരും മഞ്ജുവും തമ്മിൽ വലിയ വ്യത്യസം ഒന്നുമില്ല, കൃപാനന്ദ വാര്യർ ആത്മീയ പ്രഭാഷകൻ ആണ്.
മഞ്ജു വാര്യർ ആത്മീയത പ്രസംഗിക്കുന്നില്ല, പകരം പെണ്ണിന്റെ ശക്തി എന്താണ്, അഴക് എന്താണ് എന്നതിന്റെ തെളിവാണ് മഞ്ജു.
ഉദാഹരണത്തിനു ഒരു കമ്പി, അത് ചുമ്മാതിരുന്നാൽ തുരുമ്പ് പിടിക്കും. എന്നാൽ അതിനുള്ളിലൂടെ ഒരു ചെറിയ വൈദ്യുതി ഇരുന്നാൽ അത് തുരുമ്പിക്കില്ല.
ഒരു പെണ്ണ് പെണ്ണാണ് എന്ന് പറഞ്ഞുകൊണ്ട് വെറുതെ ഇരുന്നാൽ കാര്യമില്ല. അവളുടെ കഴിവുകൾ എല്ലാം നശിച്ചുപോകും.
തന്നിൽ സ്ത്രീത്വത്തിന്റെ ബോധമുള്ള ഒരാളാണെങ്കിൽ മഞ്ജുവിനെപ്പോലെ നല്ല സുന്ദരിയായി എനർജെറ്റിക്കായി ഇരിക്കും.
കമ്പിക്കുളിലെ കറന്റ് പോലെയാണ് നിങ്ങളുടെ ഉള്ളിലെ എനർജി. നിങ്ങളുടെ സിനിമ, നിങ്ങളുടെ അഭിനയം ഒക്കെ കാണുന്പോൾ ഒക്കെ അഭിമാനം തോന്നുന്നു.
ഒരു പെണ്ണ് തന്റെ ഉള്ളിലെ ശക്തിയെ എങ്ങനെ തിരിച്ചറിഞ്ഞു ജീവിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് മഞ്ജു വാര്യർ.
– പാർഥിപൻ