പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: രണ്ടാം ശനിയാഴ്ചയായ ഇന്നും ഞായറാഴ്ചയായ നാളെയും കെ എസ് ആർ ടി സി യുടെ എല്ലാ യൂണിറ്റ് ഓഫീസുകളും പ്രവർത്തിക്കും.
എസ്റ്റാബ്ലിഷ്മെന്റ് ക്ലാർക്കുമാർ, അറ്റൻഡർമാർ, കമ്പ്യൂട്ടർ അസിസ്റ്റന്റുമാർ , സൂപ്രണ്ടുമാർ തുടങ്ങിയവർ ഓഫീസുകളിൽ ഉണ്ടായിരിക്കണെമെന്നാണ് ഉത്തരവ്.
പ്രൊവിഷണൽ കാലയളവ് കൂടി സർവീസ് കാലമായി പരിഗണിക്കണമെന്ന പെൻഷൻ കാരുടെകേസ് കോടതിയിൽ നടന്നു വരികയാണ്.
ഇതിന്റെ ആവശ്യത്തിനായി വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് ബാധ്യതകൾ കണക്കാക്കുന്ന ജോലി ചീഫ് ഓഫീസിൽ നടന്നു വരികയാണ്.
യൂണിറ്റ് ഓഫീസുകളിൽ നിന്നും ഇതിനാവശ്യമായ വിവരങ്ങൾ അപ്പപ്പോൾ ലഭ്യമാക്കണമെന്നാണ് നിർദ്ദേശം . അതിന് കാലതാമസമുണ്ടാകാതിരിക്കാനാണ് ഈരണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും പ്രവൃത്തി ദിവസങ്ങളാക്കിയത്.
ഡെപ്യൂട്ടി ചീഫ് ലോ ഓഫീസറെ സസ്പെൻഡ് ചെയ്തു
ചാത്തന്നൂർ: കെ എസ് ആർടിസി യുടെ നിയമവിഭാഗം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ഡെപ്യൂട്ടി ചീഫ് ലോ ഓഫീസർ പി.എൻ. ഹേനെയെ സസ്പെന്ഡ് ചെയ്തു .
ഹൈക്കോടതിയിൽ നടന്നുവന്ന കേസുകളിൽ വ്യക്തമായ വിവരങ്ങൾ ഉൾപ്പെടുത്തി സത്യവാങ്മൂലം വീണ്ടും സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനായി കഴിഞ്ഞ ഡിസംബർ 20 വരെ സമയവും അനുവദിച്ചിരുന്നു.
എന്നാൽ, സത്യവാങ്മൂലം നല്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് സസ്പെൻഷൻ . പ്രഥമദൃഷ്ട്യാ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതായും കേരള സിവിൽ സർവീസ് (തരം തിരിവും നിയന്ത്രണവും ) ചട്ടപ്രകാരമാണ് സസ്പെൻഷനെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.