പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മൗ​നം വി​ദ്വേ​ഷം നി​റ​ഞ്ഞ ശ​ബ്ദ​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹ​ന​മാ​കു​ന്നു; പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് മോ​ദി​യോ​ട് വി​ദ്യാ​ര്‍​ഥി​ക​ള്‍

 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ​ക്കും ജാ​തി അ​ധി​ഷ്ഠി​ത അ​ക്ര​മ​ങ്ങ​ൾ​ക്കു​മെ​തി​രേ പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് തു​റ​ന്ന ക​ത്തെ​ഴു​തി വി​ദ്യാ​ർ​ഥി​ക​ൾ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മൗ​നം വി​ദ്വേ​ഷം നി​റ​ഞ്ഞ ശ​ബ്ദ​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹ​ന​മാ​കു​ന്ന​താ​യി ക​ത്തി​ൽ പ​റ​യു​ന്നു.

ഇ​ന്ത്യ​ൻ ഇ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ലെ വി​ദ്യാ​ർ​ഥി​ക​ളും ഒ​രു കൂ​ട്ടം അ​ധ്യാ​പ​ക​രു​മാ​ണ് ക​ത്തെ​ഴു​തി​യ​ത്. ഹ​രി​ദ്വാ​റി​ല്‍ ഹി​ന്ദു​ത്വ​സം​ഘ​ട​ന​ക​ൾ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഹി​ന്ദു സ​ന്യാ​സി​ക​ള്‍ മു​സ്‌​ലിം വം​ശ​ഹ​ത്യ​ക്ക് ആ​ഹ്വാ​നം ചെ​യ്ത സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ശ​ക്തി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന നി​ല​പാ​ടെ​ടു​ക്കാ​ൻ ഞ​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. ഐ​ഐ​എം അ​ഹ​മ്മ​ദാ​ബാ​ദ്, ഐ​ഐ​എം ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലെ 13 അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ 183 പേ​രാ​ണ് ക​ത്തി​ൽ ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment