ഓ​ഡീ​ഷ​ൻ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല! ഞാ​നും ശ​ര​ണ്യ​യും ത​മ്മി​ൽ‌ ഒ​രു​പാ​ട് വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട്…; അ​ന​ശ്വ​ര രാ​ജ​ൻ പറയുന്നു…

യ​ഥാ​ർ​ഥ​ത്തി​ൽ കോ​ള​ജ്, ഹോ​സ്റ്റ​ൽ ജീ​വി​തം പോ​ലെ​യാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ വേ​ള​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഞാ​നും ശ​ര​ണ്യ​യും ത​മ്മി​ൽ‌ ഒ​രു​പാ​ട് വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട്. മ​മി​ത​യും മ​റ്റു​ള്ള​വ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യ​തി​നാ​ൽ‌ കെ​മി​സ്ട്രി ന​ന്നാ​യി വ​ർ​ക്കൗ​ട്ട് ആ​യ​പോ​ലെ തോ​ന്നി​യി​രു​ന്നു.

ത​ണ്ണീ​ർമ​ത്ത​ൻ ദി​ന​ങ്ങ​ൾ ആ​സ്വ​ദി​ച്ച​പോലെ എ​ല്ലാ​വ​ർ​ക്കും സൂ​പ്പ​ർ ശ​ര​ണ്യ​യും ആ​സ്വ​ദി​ക്കാ​ൻ സാ​ധി​ക്കും. ഒ​രു​പാ​ട് ന​ർ​മ മു​ഹൂ​ർ​ത്ത​ങ്ങ​ളും ഉ​ണ്ട്.

ഗി​രീ​ഷേ​ട്ട​ൻ സ്ക്രി​പ്റ്റ് അ​യ​ച്ചുത​ന്ന​പ്പോ​ൾ വാ​യി​ച്ചുനോ​ക്കി ഒ​രു​പാ​ട് ഇ​ഷ്ട​പ്പെ​ട്ടു. അ​ങ്ങ​നെ​യാ​ണ് സി​നി​മ ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്.

ജോ​ൺ ഏബ്ര​ഹാംസ​ർ ആ​ദ്യ​മാ​യി നി​ർ​മി​ക്കു​ന്ന മ​ല​യാ​ള സി​നി​മ​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത് സ​ന്തോ​ഷം ന​ൽ​കു​ന്നു​ണ്ട്.

ഓ​ഡീ​ഷ​ൻ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സം​വി​ധാ​യ​ക​ൻ വി​ളി​ച്ച് ഇ​ങ്ങ​നൊ​രു ക​ഥാ​പാ​ത്ര​മു​ണ്ട് എ​ന്നു പ​റ​യു​ക​യാ​യി​രു​ന്നു.

-അ​ന​ശ്വ​ര രാ​ജ​ൻ

Related posts

Leave a Comment