വി​തു​രയിൽ 108 ആം​ബു​ല​ൻ​സി​ൽ ജീ​വ​ന​ക്കാ​രു​ടെ പ​രി​ച​ര​ണ​ത്തി​ൽ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം


വി​തു​ര :ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ക​നി​വ് 108 ആം​ബു​ല​ൻ​സി​നു​ള്ളി​ൽ ജീ​വ​ന​ക്കാ​രു​ടെ പ​രി​ച​ര​ണ​ത്തി​ൽ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം. വി​തു​ര മ​ണ്ണാ​ൻ​ത​ല ഇ​രി​ഞ്ച​യം ഞാ​റ​നീ​ലി ഷ​നീ​സ ഭ​വ​നി​ൽ ഷൈ​നി​ന്‍റെ ഭാ​ര്യ വ​ർ​ഷ മോ​ഹ​ൻ(30) ആ​ണ് ആം​ബു​ല​ൻ​സി​നു​ള്ളി​ൽ ആ​ൺ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നി​ന് പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ വ​ർ​ഷ​യെ വി​തു​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ഉ​ട​ൻ എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് മ​ന​സി​ലാ​ക്കി ക​നി​വ് 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം തേ​ടി

. ക​ൺ​ട്രോ​ൾ റൂ​മി​ൽ നി​ന്നു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ ക​നി​വ് 108 ആം​ബു​ല​ൻ​സ് പൈ​ല​റ്റ് എ​സ്.​എ. അ​ന​ന്ത​ൻ, എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ ഷി​ജി ജോ​സ് എ​ന്നി​വ​ർ ആ​ശു​പ​ത്രി​യ​ലെ​ത്തി വ​ർ​ഷ​യു​മാ​യി എ​സ്എ​ടി​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.

ചേ​ന്ന​ൻ​പാ​റ​യി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും വ​ർ​ഷ​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​കു​ക​യും പ​രി​ശോ​ധ​ന​യി​ൽ പ്ര​സ​വ​മെ​ടു​ക്കാ​തെ മു​ന്നോ​ട്ട് പോ​കാ​നാ​കി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി ആം​ബു​ല​ൻ​സി​ൽ വേ​ണ്ട സ​ജീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കു​ക​യാ​യി​രു​ന്നു.

പു​ല​ർ​ച്ചെ 1.19ന് ​ഷി​ജി​യു​ടെ പ​രി​ച​ര​ണ​ത്തി​ൽ വ​ർ​ഷ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി ഉ​ട​നെ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും വി​തു​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഇ​വി​ടെ നി​ന്ന് എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. ഇ​രു​വ​രും സു​ഖ​മാ​യി ഇ​രി​ക്കു​ന്ന​ത​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment