കോട്ടയം: ആ കള്ളൻ അന്വേഷിച്ച് വന്നത് സ്വിഫ്റ്റ് കാറായിരുന്നു. കാണക്കാരിയിൽ അടച്ചിട്ടിരുന്ന യൂസ്ഡ് കാർ ഷോറൂമിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവിന്റെ ആവശ്യം സ്വിഫ്റ്റ് കാറായിരുന്നു.
ഷോറൂമിനു മുന്നിൽ നിരവധി കാറുകളുണ്ടായിട്ടും പൂട്ട് തകർത്ത് ഉള്ളിൽ കയറിയ മോഷ്ടാവ് സ്വിഫ്റ്റ് കാർതന്നെ മോഷ്ടിക്കുകയായിരുന്നു.
ഏറ്റുമാനൂർ കാണക്കാരിയിൽ പ്രവർത്തിക്കുന്ന എയ്ഞ്ചൽ യൂസ്ഡ് കാർ ഷോറൂമിലാണ് മോഷണം നടന്നത്. രാവിലെ ജീവനക്കാർ ഷോറൂമിലെത്തിയപ്പോഴാണ് പൂട്ട് തകർന്നുകിടക്കുന്നതായി കണ്ടത്.
തുടർന്ന് ഉടമയെ വിവരം അറിയിക്കുകയും പോലീസ് സംഘം സ്ഥലത്ത് എത്തുകയുമായിരുന്നു. ഇന്നലെ രാത്രിയിലോ ഇന്നു പുലർച്ചയോ ആകാം മോഷണം നടന്നിരിക്കുന്നത്.
പരിശോധനയിൽ ഷോറൂമിനുള്ളിലുണ്ടായിരുന്ന കാർ മോഷണം പോയതായി കണ്ടെത്തി ഷോറൂമിനു ഗേറ്റിനു മുന്നിലായി ഇരുന്പ് കന്പിവച്ചാണ് സുരക്ഷ ഒരുക്കിയത്.
ഈ കന്പിയും ഇളക്കി മാറ്റിയിട്ടുണ്ട്. ഷോറൂമിന്റെ സിസിടിവി ക്യാമറകൾ തകരാറിലത് അന്വേഷണത്തിനു പ്രതിസന്ധിയാകുന്നുണ്ട്.
സമീപത്തെ സ്ഥാപനങ്ങളിലെ സിസിടി കാമറാ ദൃശ്യങ്ങൾ ശേഖരിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഷോറൂം ഉടമയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.