ലണ്ടിനിലെ ഒരു ആഢംബര ഹോട്ടലിലെ ഒരു ആഢംബര മെനു ഇപ്പോള്‍ വൈറലാണ്. സ്റ്റഫ്ഡ് ഡക്ക് നെക്ക എന്നാണ് മെനുവിന്റെ പേര്. പേര് കേട്ട് അത്ഭുതപ്പെടെണ്ട. താറാവിന്റെ തലയും കഴുത്തും അതാണ് സംഭവം.
ഒന്നും രണ്ടും രൂപയല്ല
ഇതാണോ സംഭവം എന്ന് മുഖം ചുളിക്കേണ്ട. വിലയെത്രയാണെന്ന് കേള്‍ക്കണോ? 18 പൗണ്ട്. അതായത് 1814 രൂപ. അപ്പോള്‍ സംഭവം നിസാരക്കാരനാണോ?
അല്ലാന്നു തോന്നുന്നല്ലേ.എന്തായാലും മെനു കണ്ട് അമ്പരന്നിരിക്കുകയാണ് ഉപഭോക്താക്കള്‍.ഹൈബയറിയിലെ വെസ്റ്റേണ്‍സ് ലോണ്ട്രി എന്ന ഹേട്ടലാണ് അവരുടെ ഏറ്റവും പുതിയ മെനുവിന്റെ ചിത്രമടക്കം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
പോഷക സമൃദ്ധം
ചിത്രത്തില്‍ താറാവിന്റെ തലമുതൽ കഴുത്തുവരെയുള്ള ഭാഗം കാണാം.കഴുത്തിന്റെ ഭാഗത്തിനടിയൽ ഒരു ചരട് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നതും കാണാം.
ചുമ്മാ തലയും കഴുത്തുമല്ല അതിനുള്ളില്‍ ടേണിപ്സ് എന്ന കിഴങ്ങും പയറും നിറച്ചിട്ടുണ്ടെന്ന് കൂടി ചിത്രത്തോടൊപ്പമുള്ള അടിക്കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.
വെസ്റ്റേണ്‍ ലോണ്ട്രി ‘#beaktofeed’ എന്നെഴുതിയ പോസ്റ്റില്‍ ഹോട്ടലിലെ മുഴുവന്‍ മെനുവും കാണുന്നതിുള്ള അവസരവും നല്‍കിയിട്ടുണ്ട്.
സ്മോക്ക്ഡ് ഈല്‍, റിക്കോട്ട ഗ്നോച്ചി, ലോബ്സ്റ്റര്‍, മത്തി, എന്നിങ്ങനെ വിവിധ തരത്തിലുള്ള ഭക്ഷണ സാധനങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.