കോഴിക്കോട്: ആക്ടിവിസ്റ്റും ഗവ. ലോ കോളജ് അധ്യാപികയുമായ ബിന്ദു അമ്മിണിക്ക് വീണ്ടും പോലീസ് സംരക്ഷണമേർപ്പെടുത്തി. കഴിഞ്ഞയാഴ്ച കോഴിക്കോട് ബീച്ചിൽ ബിന്ദു അമ്മിണിക്കു നേരെ ക്രൂരമായ ആക്രമണമുണ്ടായി.
ഇതിനെ തുടർന്ന് വ്യാപകമായി പരാതികളുയർന്നിരുന്നു. ഇതോടെയാണ് രണ്ട് വനിതാ പോലീസുകാരെ സുരക്ഷയ്ക്കു നിയോഗിച്ചത്. പൊയിൽക്കാവിലെ വീട്ടിലും ലോ കോളജിലേക്കുള്ള യാത്രക്കിടയിലും സുരക്ഷ നൽകും.
മൂന്നു വർഷം മുമ്പ് ബിന്ദു അമ്മിണിക്ക് കോടതി നിർദേശപ്രകാരം സുരക്ഷയേർപ്പെടുത്തിയിരുന്നു. എന്നാൽ സുരക്ഷയ്ക്കു നിയോഗിച്ച പോലീസുകാർക്കെതിരെ പരാതി നൽകിയതോടെ സംരക്ഷണംതന്നെ പിൻവലിച്ചു. പിന്നീട് പലതവണ ബിന്ദു അമ്മിണി ആക്രമണത്തിനു ഇരയായി.