ഒറ്റ സിനിമ കൊണ്ട് ജീവിതം മാറി മറിഞ്ഞ രണ്ട് തെന്നിന്ത്യന്‍ താരങ്ങളാണ് വിജയ് ദേവ്ര കൊണ്ടയും രശ്മിക മന്ദാനയും.
വിജയ് ദേവരകൊണ്ടയ്ക്ക് കരിയര്‍ ബ്രേക്ക് ആയത് അര്ജുന് റെഡ്ഡി എന്ന സിനിമയാണ്. വിജയ് ദേവ്രകൊണ്ടയും ശാലിനി പാണ്ഡയും തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് അര്ജുന് റെഡ്ഡി.
2011ല്‍ സിനിമാ അഭിനയം വിജയ് ദേവരകൊണ്ട തുടങ്ങിയതാണെങ്കിലും സിനിമയില്‍ വിജയ നായകനായി മാറാന്‍ വിജയ് ദേവരകൊണ്ടയ്ക്ക് 2017 വരെ കാത്തിരിക്കേണ്ടിവന്നു.
സിനിമയുടെ വിജയത്തിനു ശേഷം വിജയിന്റെ താരമൂല്യം കുത്തനെ ഉയര്‍ന്നു. തമിഴ്, ഹിന്ദി ഭാഷകളിലേക്കും ഈ ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്.
അര്ജുന് റെഡ്ഡി എന്ന സിനിമതന്നെയാണ് മലയാള സിനിമാ പ്രേമികള്‍ക്കിടയിലും വിജയിന് ആരാധകരെ നേടിക്കൊടുത്തത്.
വിജയ് ദേവ്രകൊണ്ടയ്ക്ക് സംഭവിച്ചതുപോലെതന്നെയായിരുന്നു രശ്മികയുടെയും സിനിമാ ജീവിതം.
2016 മുതല്‍ കന്നട ചിത്രങ്ങളില്‍ അഭിനയിച്ചുവരികയായിരുന്ന രശ്മികയുടെ തലവര മാറിയത് ഗീതാഗോവിന്ദത്തിലൂടെയാണ്.
ഗീതാഗോവിന്ദത്തില്‍ നായകന് വിജയ് ദേവരകൊണ്ടയായിരുന്നു. അന്ന് മുതല്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.
എന്നാല്‍ ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് തെലുങ്ക് സിനിമാ ലോകത്തുനിന്നു വരുന്നത്.
പക്ഷേ പലതവണ ഇതേക്കുറിച്ച് ചോദിച്ചപ്പോഴും അടുത്ത സുഹൃത്തുക്കളാണ് എന്നു മാത്രമാണ് ഇരുവരും പറഞ്ഞത്.
ഇപ്പോള്‍ ഗോവയിലെ ഒരു സ്വകാര്യ പാര്‍ട്ടിയില്‍ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം നിന്ന് വിജയിയുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ ലിഗറിന്റെ വീഡിയോയില്‍ ആര്‍പ്പുവിളിച്ച് ആസ്വദിക്കുന്ന രശ്മികയുടെ വീഡിയോ വൈറലായിരിക്കുകയാണ്.
രശ്മികയ്ക്കും വിജയിക്കുമൊപ്പം വിജയിയുടെ കുടുംബവും ഉണ്ട്. നേരത്തെ ഇരുവരും മുംബൈയിലെ ഒരു റസ്റ്ററന്റില്‍ നിന്ന് പാര്‍ട്ടി കഴിഞ്ഞു വരുന്ന വീഡിയോ വൈറലായിരുന്നു.
എന്തായാലും വിജയും രശ്മികയും പ്രണയത്തിലാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ.
രശ്മിക മുമ്പ് കന്നട നടന് രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
വിവാഹം മുടങ്ങിയതിനെക്കുറിച്ച് ഒരുപാട് അഭ്യൂഹങ്ങളാണ് ആ സമയത്ത് പ്രചരിച്ചത്.
വിവാഹശേഷം സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് രക്ഷിത് നടിയെ വിലക്കിയെന്നും അതിനാല്‍ ഗീതാ ഗോവിന്ദം എന്ന ചിത്രത്തിന് ശേഷം തെലുങ്കു സിനിമയില്‍ തിരക്കേറിയ താരമായ രശ്മിക വിവാഹത്തില്‍ നിന്നും പിന്മാറിയെന്നുമായിരുന്നു റിപ്പോര്‍ട്ട്.
തുടര്‍ന്ന് സത്യാവസ്ഥ വെളിപ്പെടുത്തി രക്ഷിത് രംഗത്തെത്തിയിരുന്നു. വിവാഹം മുടങ്ങിയെന്ന വാര്‍ത്തയോട് രക്ഷിത് പ്രതികരിച്ചില്ല.
പകരം ഇതിന് കാരണമായി ചുണ്ടിക്കാട്ടി ചിലര്‍ നടത്തിയ പ്രചാരണങ്ങളെ ശക്തമായി എതിര്‍ക്കുകയാണ് ചെയ്ത്.
രശ്മികയെക്കുറിച്ച് നിങ്ങള്‍ പലതരത്തിലും സംസാരിക്കുന്നുണ്ട്. ആരെയും കുറ്റം പറയാനില്ല. കാരണം എല്ലാവരും അവര്‍ കാണുന്നത് എന്താണോ അത് വിശ്വസിക്കും.
മറ്റൊരാളുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിക്കാാണാതെ എല്ലാ കാര്യങ്ങളിലും നാം നിഗമനത്തില്‍ എത്തും. രശ്മികയെ എനിക്ക് രണ്ടു വര്‍ഷമായി അറിയാം. നിങ്ങള്‍ എല്ലാവരേക്കാളും നന്നായി എനിക്ക് അറിയാം.
ഇവിടെ ഒരുപാട് വിഷയങ്ങളുണ്ട്. അതുകൊണ്ട് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അവരെ വിലയിരുത്തരുത്. അവരെ സമാധാനത്തോടെ ജീവിക്കാന്‍ വിടൂ.
ഞാനോ രശ്മികയോ ഈ വിഷയത്തെക്കുറിച്ച് മാധ്യമങ്ങളുമായി സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പലകാര്യങ്ങളും തെറ്റാണ് എന്നായിരുന്നു രക്ഷിത് പറഞ്ഞത്.