ചി​ത്രീ​ക​ര​ണ സ​മ​യ​ത്ത് ഇ​രു​വ​രും പ​ര​സ്പ​രം…! സ​ഞ്ജ​യ് ദ​ത്തി​നൊ​പ്പം അ​ഭി​ന​യി​ക്കാ​നി​ല്ലെ​ന്നു പ​റ​ഞ്ഞ ശ്രീ​ദേ​വി

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ന്ന വി​ശേ​ഷ​ണ​ത്തി​ന് ശ്രീ​ദേ​വി​യോ​ളം ചേ​രു​ന്ന മ​റ്റൊ​രു നാ​യി​ക​യു​ണ്ടാ​കി​ല്ല.

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലൂ​ടെ താ​ര​മാ​യി മാ​റി​യ ശ്രീ​ദേ​വി പി​ന്നീ​ട് ബോ​ളി​വു​ഡി​ലെ​ത്തു​ക​യാ​യി​രു​ന്നു.

ബോ​ളി​വു​ഡി​ല്‍ ജി​തേ​ന്ദ്ര​യു​ടെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച ഹി​മ്മ​ത്ത്‌വാ​ല എ​ന്ന ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തോ​ടെ ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ വ​ലി​യ താ​ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു ശ്രീ​ദേ​വി.

എ​ല്ലാ നാ​യ​ക​ന്മാ​രും എ​ല്ലാ സം​വി​ധാ​യ​ക​രും നി​ര്‍​മാ​താ​ക്ക​ളും ശ്രീ​ദേ​വി​യു​ടെകൂ​ടെ അ​ഭി​ന​യി​ക്കാ​നും താ​ര​ത്തെ ത​ങ്ങ​ളു​ടെ ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​ക്കാ​നും ആ​ഗ്ര​ഹി​ച്ചി​രു​ന്നു.

ബോ​ളി​വു​ഡി​ലെ മു​ന്‍​നി​ര​ നാ​യ​ക​ന്മാ​രു​ടെ​യെ​ല്ലാം നാ​യി​ക​യാ​യി ശ്രീ​ദേ​വി തി​ള​ങ്ങി.

ശ്രീ​ദേ​വി​യു​ടെ പ്ര​താ​പ​കാ​ല​ത്തുത​ന്നെ സൂ​പ്പ​ര്‍​താ​ര​മാ​യി മാ​റി​യ സ​ഞ്ജ​യ് ദ​ത്തു​മാ​യി ഒ​രു സി​നി​മ മാ​ത്ര​മാ​ണ് ശ്രീ​ദേ​വി ചെ​യ്തി​ട്ടു​ള്ള​ത്.

ഇ​രു​വ​രും ത​മ്മി​ല്‍ വ​ലി​യ അ​ഭി​പ്രാ​യഭി​ന്ന​ത നി​ല​നി​ന്നി​രു​ന്നു​വെ​ന്ന​താ​ണ് വ​സ്തു​ത. ഹി​മ്മ​ത്ത്‌വാ​ല​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് ശ്രീ​ദേ​വി​യും സ​ഞ്ജ​യ് ദ​ത്തും ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടു​ന്ന​ത്.

എ​ന്നാ​ല്‍ അ​ത്ര സു​ഖ​ക​ര​മാ​യി​രു​ന്നി​ല്ല ഈ ​കൂ​ടി​ക്കാ​ഴ്ച. ആ​ദ്യ കാ​ഴ്ച​യി​ല്‍ ത​ന്നെ ഇ​രു​വ​രും ത​മ്മി​ല്‍ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ട​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഇ​രു​വ​രും ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കു​ന്ന​തി​ല്‍നി​ന്നു വി​ട്ടുനി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

ഇ​ക്കാ​ല​ത്താ​യി​രു​ന്നു ശ്രീ​ദേ​വി സ​മീ​ന്‍ എ​ന്ന സി​നി​മ ചെ​യ്യാ​ന്‍ ത​യാ​റാ​കു​ന്ന​ത്. എ​ന്നാ​ല്‍ താ​ന്‍ അ​ഭി​ന​യി​ക്ക​ണ​മെ​ങ്കി​ല്‍ സ​ഞ്ജ​യ് ദ​ത്ത് നാ​യ​ക​ന്‍ ആ​ക​രു​തെ​ന്ന നി​ബ​ന്ധ​ന ശ്രീ​ദേ​വി തു​ട​ക്ക​ത്തി​ല്‍ത​ന്നെ മു​ന്നോ​ട്ടുവ​ച്ചി​രു​ന്നു.

പ​ക്ഷേ താ​ര​ത്തി​ന്‍റെ നി​ര്‍​ദേ​ശ​ത്തി​നു വി​പ​രീ​ത​മാ​യി സ​ഞ്ജ​യ് ദ​ത്ത് ത​ന്നെ ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി എ​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ചി​ത്രം വെ​ളി​ച്ചം ക​ണ്ടി​ല്ല.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം മു​ട​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നി​ട്ടും പി​ന്നീ​ട് സ​ഞ്ജ​യ് ദ​ത്ത് ബോ​ളി​വു​ഡി​ല്‍ പ​ക​രം വയ്​ക്കാ​നി​ല്ലാ​ത്ത താ​ര​മാ​യി മാ​റി.

തൊ​ണ്ണൂ​റു​ക​ളു​ടെ അ​വ​സാ​ന​ത്തി​ല്‍ ബോ​ളി​വു​ഡി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ സൂ​പ്പ​ര്‍​താ​ര​മാ​യി​രു​ന്നു സ​ഞ്ജ​യ് ദ​ത്ത്. പ​ക്ഷേ ഈ ​സ​മ​യ​ത്ത് ശ്രീ​ദേ​വി​യാ​ക​ന്‍റെ ക​രി​യ​റി​ലെ ത​ക​ര്‍​ച്ച​ക​ള്‍ നേ​രി​ടു​ക​യാ​യി​രു​ന്നു.

വി​ജ​യം അ​നി​വാ​ര്യ​മാ​യി​രി​ക്കെ​യാ​ണ് ശ്രീ​ദേ​വി സ​ഞ്ജ​യ് ദ​ത്തി​നൊ​പ്പം സി​നി​മ ചെ​യ്യാ​ന്‍ ത​യാ​റാ​കു​ന്ന​ത്. ഇ​ങ്ങ​നെ​യാ​ണ് ഇ​രു​വ​രും ഒ​രു​മി​ച്ച് ഗും​രാ​ഹ് എ​ന്ന സി​നി​മ ചെ​യ്യാ​ന്‍ ത​യ്യാ​റാ​കു​ന്ന​ത്.

എ​ന്നാ​ല്‍ ചി​ത്രീ​ക​ര​ണ സ​മ​യ​ത്ത് ഇ​രു​വ​രും പ​ര​സ്പ​രം സം​സാ​രി​ക്കാ​ന്‍പോ​ലും ത​യാ​റാ​യി​രു​ന്നി​ല്ല.

പ്ര​ണ​യ രം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ ശ്രീ​ദേ​വി ലൊ​ക്കേ​ഷ​നി​ല്‍ നി​ന്നു തി​രി​ച്ചു പോ​കു​ന്ന​ത് പ​തി​വാ​യി​രു​ന്നു.

പ​ക്ഷേ സി​നി​മ വ​ന്‍ വി​ജ​യ​മാ​യി മാ​റി. ശ്രീ​ദേ​വി​യും സ​ഞ്ജ​യ് ദ​ത്തും ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ജോ​ഡി​യാ​യും മാ​റി.

ഇ​തോ​ടെ വി​ജ​യവ​ഴി​യി​ല്‍ തി​രി​കെ എ​ത്താ​ന്‍ സാ​ധി​ച്ചെ​ങ്കി​ലും ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​നു വേ​ണ്ട​ത്ര പ്ര​ാധാ​ന്യം ന​ല്‍​കാ​തി​രു​ന്ന​തി​ല്‍ ശ്രീ​ദേ​വി​ക്ക് എ​തി​ര്‍​പ്പു​ണ്ടാ​യി​രു​ന്നു.

സി​നി​മയിൽ സ​ഞ്ജ​യ് ദ​ത്ത് അ​വ​ത​രി​പ്പി​ച്ച നാ​യ​ക​ന് കൂ​ടു​ത​ല്‍ ശ്ര​ദ്ധ ന​ല്‍​കു​ന്ന​താ​യി​രു​ന്നു.

ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ ദു​ര്‍​ബ​ല​മാ​ക്കി​യെ​ന്ന് ശ്രീ​ദേ​വി എ​തി​ര്‍​പ്പു​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു.

ത​ന്‍റെ എ​തി​ര്‍​പ്പ് സ​ഞ്ജ​യ് ദ​ത്തി​നെ മാ​ത്ര​മ​ല്ല സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ ആ​യ മ​ഹേ​ഷ് ഭ​ട്ടി​നേ​യും അ​റി​യി​ക്കു​ക​യും ചെ​യ്തു.

പി​ന്നീ​ട് സ​ഞ്ജ​യ് ദ​ത്തി​നും മ​ഹേ​ഷ് ഭ​ട്ടി​നു​മൊ​പ്പം ശ്രീ​ദേ​വി ഒ​രു സി​നി​മപോ​ലും ചെ​യ്തി​ട്ടി​ല്ല.

പി​ജി

 

Related posts

Leave a Comment