പ്രണയിച്ച് വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. അത് നടത്തുകയല്ലേ വേണ്ടത്. അല്ലാതെ നാട്ടുകാരെ ബോധിപ്പിക്കാന്‍ വേണ്ടി കല്യാണം കഴിക്കാന്‍ പറ്റില്ലല്ലോ.
നട്ടെല്ലോടെ നില്ക്കുന്ന ഒരാളെ വേണം. ഭാര്യയുടെ ചെലവില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന ആളായിരിക്കരുത്,
സ്വയം അധ്വാനിച്ച് ഭാര്യയെ നോക്കണം, ഞാന്‍ അഞ്ചിന്റെ പൈസ കൊടുക്കില്ല.
പിന്നെയുള്ളത് നമ്മളെ മര്യാദയ്ക്ക് സ്നേഹിക്കണം എന്നുള്ളതാണ്. ഞാന്‍ സ്നേഹിക്കുന്നത് പോലെ എന്റെ വീട്ടുകാരെയും സ്നേഹിക്കുന്ന ആളായിരിക്കണം.
നമ്മളെ അങ്ങ് പറിച്ചോണ്ട് പോകുന്ന പോലെ ആവരുത്. ഡോക്ടറോ എന്‍ജിനിയറോ കലാകാരനോ വേണമെന്നുമില്ല.
ഒരു വീട്ടില്‍ രണ്ട് കലാകാരന്മാര് ഉണ്ടെങ്കില്‍ ഡേറ്റ് ഒക്കെ ക്ലാഷ് ആയേക്കും. അത് ഒട്ടും വേണ്ട. യുഎസില്‍ നിന്ന് ഒരു ആലോചന വന്നിരുന്നു.
പക്ഷേ എനിക്കവിടെ പോയി നില്‍ക്കാനൊന്നും വയ്യ. എനിക്കെന്റെ അമ്മയെ വിട്ട് പോകാന്‍ പറ്റില്ല. ഇനി വിവാഹം ഉണ്ടെങ്കില്‍ ഓണ്‍ലൈനിലൂടെ അറിയാം.
ഞാന്‍ അറിയുന്നതിന് മുന്‍പ് ഓണ്‍ലൈന്‍കാര്‍ അറിയും. മൂന്നാലഞ്ച് പ്രാവശ്യം എന്നെ കല്യാണം കഴിപ്പിച്ചു. കുട്ടി വരെ ഉണ്ടായിട്ടുണ്ട്. അതും ഓണ്‍ലൈന്‍ വഴിയാണ്.
-സുബി സുരേഷ്