രാമംഗലം: പുറനാട്ടുകരയിലുള്ള വിലങ്ങൻ എൻക്ലേവിലുള്ള ഫ്ലാറ്റിൽ മോഷണം നടത്തിയ കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ.
എളവള്ളി കൊട്ടേക്കാട്ടിൽ വീട്ടിൽ സുനിതയെയാണ് (46) പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 2021 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
2021 ജൂൺ മുതൽ വീട്ടിലെ ജോലിക്കാരിയായിരുന്ന സുനിത പലപ്പോഴായി വീട്ടിൽനിന്നും വീട്ടുകാരറിയാതെ സ്വർണമാലയും ലോക്കറ്റും മൂക്കുത്തിയും അടക്കം രണ്ടേകാൽ പവന്റെ സ്വർണവും വെള്ളിയുടെ കൈചെയിനും ഡയമണ്ട് ലോക്കറ്റും മോഷണം നടത്തി.
സംഭവം വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് അവിടെ നിന്നും മുങ്ങിയ സുനിത ആലുവയിലുള്ള മറ്റൊരുവീട്ടിൽ ജോലി ചെയ്തു വരികയായിരുന്നു.
പേരാമംഗലം എസ്ഐ അനുദാസിന്റെ നേതൃത്വത്തിൽ അഡീഷണൽ എസ്ഐ അനൂപ്, എഎസ്ഐ സത്യവതി, സീനിയർ സിപിഒ സുധീർ ബാബു, സിപിഒ കൃഷ്ണപ്രസാദ് എന്നിവരാണ് ആലുവയിലെ ജോലിക്കുനിന്നിരുന്ന വീട്ടിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.