വീട്ടിലേക്ക് കയറണങ്കിൽ സർക്കസ് പഠിക്കണം;  കാ​ന​യ്ക്കു മു​ക​ളി​ലെ സ്ലാ​ബ് റോ​ഡി​നേ​ക്കാ​ളും ഉ​യ​ര​ത്തി​ൽ;​ വീ​ട്ടു​കാ​ർ കു​ടു​ങ്ങി

 

 

മേ​ലൂ​ർ:​ കാ​നയ്​ക്കു മു​ക​ളി​ലെ സ്ലാ​ ബ് റോ​ഡി​നേ​ക്കാ​ളും ഉ​യ​ര​ത്തി​ൽ, വീ​ട്ടു​കാ​ർ കു​ടു​ങ്ങി.​മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് അ​ടി​ച്ചി​ലി​യി​ൽ എ​ട്ടു വീ​ടു​ക​ൾ​ക്കു മു​ന്നി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ഡ്രൈ​നേ​ജി​ന്‍റെ മു​ക​ളി​ൽ മൂ​ന്നു വീ​ടു​ക​ൾ​ക്കു മു​ന്നി​ലാ​യാണു വ​ലി​യ സ്ലാ​ബ് നി​ർ​മി​ച്ച​ത്.​

ഇ​ത് റോ​ഡി​നേ​ക്കാ​ളും ഉ​യ​ര​ത്തി​ലാ​യ​തു മൂ​ലം ക​യ​റിയി​റ​ങ്ങാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​താ​യി വീ​ട്ടു​കാ​ർ പ​റ​യു​ന്നു.​മാ​സ​ങ്ങ​ളാ​യി ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണു പാ​ർ​ക്ക് ചെ​യ്തു വ​രു​ന്ന​ത്.​

ഇ​ത്ത​രം പ്ര​വ​ർ​ത്ത​നം ക​ഴി​യു​ന്ന​തി​ന് അ​നു​സ​രി​ച്ച് ക്വാ​റി വേ​സ്റ്റ് ഇ​ട്ട് സ്ലാ​ബ് റോ​ഡി​നൊ​പ്പം ആ​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​വി​ടെ അ​ത്ത​ര​മൊ​രു സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടി​ല്ല​ന്നും പ​രാ​തി​യു​ണ്ട്. ​

മു​രി​ങ്ങൂ​ർ – ഏ​ഴാ​റ്റു​മു​ഖം റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് പൊ​ളി​ക്ക​ൽ തു​ട​ങ്ങു​ന്പോ​ൾ നി​ല​വി​ൽ ഉ​ള്ള​തിലും കൂ​ടു​ത​ൽ താ​ഴ്ച ഇ​വി​ടെ വ​രു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​

അ​വ​ശേ​ഷി​ക്കു​ന്ന വീ​ടു​ക​ൾ​ക്കു മു​ന്നി​ൽ ശ​രി​യാ​യ രീ​തി​യി​ൽ സ്ലാ​ബ് നി​ർ​മി​ക്ക​ണ​മെ​ന്നും ​കാ​ന പൂ​ർ​ണ​മാ​യും അ​ട​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment