കുടുക്ക് 2025ലെ സോംഗ് ഇറങ്ങിയിരുന്നു. ആ പാട്ടിന്റെ അവസാനമുണ്ടായിരുന്ന ലിപ് ലോക് സീനാണ് ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം.
ആ പാട്ടിറങ്ങിയതിനു പിന്നാലെ ഞാനും എന്റെ കൂടെ അഭിനയിച്ച നടനും ഒരു അഭിമുഖം കൊടുത്തിരുന്നു.
ലിപ് ലോക്ക് രംഗത്തില്‍ അഭിനയിക്കുന്നതില്‍ തങ്ങളുടെ പങ്കാളികള്‍ എങ്ങനെയെടുത്തു എന്നു ചോദിച്ചു.
ഞങ്ങളുടെ രണ്ടുപേരുടെ പങ്കാളികളും വളരെ സപ്പോര്‍ട്ടീവാണ് എന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു.
സിനിമയെ സിനിമയായിട്ടും ജീവിതത്തെ ജീവിതമായും കാണാനറിയാവുന്ന പങ്കാളികളാണ് ഭാഗ്യവശാല്‍ ഞങ്ങള്‍ക്കു കിട്ടിയത് എന്നാണ് ഞാന്‍ പറഞ്ഞത്.
ഇന്റര്‍വ്യൂവിന് ശേഷം എന്നെ സപ്പോര്‍ട്ട് ചെയ്ത എന്റെ ഭര്‍ത്താവ് നാണമില്ലാത്തവനും എന്റെ സഹപ്രവര്‍ത്തനെ സപ്പോര്‍ട്ട് ചെയ്ത അദ്ദേഹത്തിന്റെ ഭാര്യ വളരെ സപ്പോര്‍ട്ടീവുമായി.
അതെങ്ങനെയാണ് എന്ന് എനിക്കു മനസിലായില്ല. ഞങ്ങള്‍ ചെയ്ത കാര്യം ഒന്നാണ്. എന്നാല്‍, വിമര്‍ശനം എനിക്കു മാത്രമാണ്. ഞാന്‍ ഒറ്റയ്ക്കു പോയിട്ടല്ല ലിപ് ലോക്ക് ചെയ്തിരിക്കുന്നത്. -ദുർഗ കൃഷ്ണ