പേരൂർക്കട: കുടപ്പനക്കുന്ന് സമീപം പാതിരിപ്പള്ളിയിൽ പിതാവിനെയും മക്കളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നംഗസംഘത്തെ പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10.30 ന് ഇളയമ്പള്ളി സ്വദേശി ബാബുരാജ്, മക്കളായ ജയരാജ്, അരുൺരാജ് എന്നിവർക്കാണ് വെട്ടേറ്റ സംഭവത്തിൽ ഇളയമ്പള്ളി പാറവിള വീട്ടിൽ പ്രമോദ് (ബിനു,27), സഹോദരൻ പ്രദീപ് (ദീപു,28), വട്ടിയൂർക്കാവ് മണികണ്ഠേശ്വരം കാവിൻപുറം ചന്ദ്രാ ഭവനിൽ വിശാഖ് (ചിക്കു, 27) എന്നിവരാണ് പിടിയിലായത്.
ബാബുരാജിന്റെ വീടിനുസമീപത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
പേരൂർക്കട സിഐ സജികുമാർ, എസ്ഐമാരായ സന്ദീപ്, ജയകുമാർ, സ്പെഷ്യൽ സ്ക്വാഡ് എസ്ഐമാരായ യശോധരൻ, അരുൺകുമാർ, എഎസ്ഐ സാബു, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ് എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്തു.