വി​ദ്യാ​ർ​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി  ക്രൂരമായി മർദിച്ചു;  മുഖം കണ്ടപ്പോൾ ആൾമാറിപ്പോയെന്ന് മനസിലാക്കി റോഡിൽ തള്ളി; നാലംഗ സംഘത്തെ  കുടുക്കി പോലീസ്



നെ​ടു​മ​ങ്ങാ​ട്:​ വി​ദ്യാ​ർ​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മ​ർ​ദി​ച്ചു റോ​ഡി​ൽ ത​ള്ളി​യ കേ​സി​ൽ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​രു​വി​ക്ക​ര അ​ഴി​ക്കോ​ട് കൈ​ല​യം നൂ​റ മ​ൻ​സി​ലി​ൽ മാ​ലി​ക്കി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ പ​ത്താം​ക​ല്ല് നാ​ലു​തു​ണ്ട​ത്തി​ൽ മേ​ലേ​ക്ക​ര വീ​ട്ടി​ൽ സു​ല്ഫ(42), നെ​ടു​മ​ങ്ങാ​ട് പ​ത്താം​ക​ല്ല് നാ​ലു​തു​ണ്ട​ത്തി​ൽ മേ​ലേ​ക്ക​ര വീ​ട്ടി​ൽ സു​നീ​ർ (39), നെ​ടു​മ​ങ്ങാ​ട് പ​ത്താം​ക​ല്ല് ഫാ​ത്തി​മ മ​ൻ​സി​ലി​ൽ അ​യൂ​ബ് (43), അ​രു​വി​ക്ക​ര ഇ​രു​മ്പ കു​ന്ന​ത്ത്ന​ട​യി​ൽ ചേ​മ്പു​വി​ള​കോ​ണ​ത്തി​ൽ നി​ഷാ വി​ലാ​സ​ത്തി​ൽ ഷാ​ജ​ഹാ​ൻ (56) എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് അ​രു​വി​ക്ക​ര സ്വ​ദേ​ശി​യും മ​ണ്ട​ക്കു​ഴി ജംം​ഗ്ഷ​നി​ലെ ചി​ക്ക​ൻ സ്റ്റാ​ളി​ലെ ജോ​ലി​ക്കാ​ര​നു​മാ​യ മാ​ലി​ക്കി​നെ ക​ട​യി​ൽ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യാ​ണ് പ​രാ​തി.

സു​ൽ​ഫി​യും സു​നീ​റും മ​ണ്ട​ക്കു​ഴി ജം​ഗ്ഷ​നി​ൽ ന​ട​ത്തി വ​ന്നി​രു​ന്ന ഫ​ർ​ണി​ച്ച​ർ ഷോ​പ്പും ത​ണ്ണി​മ​ത്ത​ൻ വി​ൽ​പ്പ​ന കേ​ന്ദ്ര​വും അ​ടി​ച്ചു ത​ക​ർ​ത്ത​ത് മാ​ലി​ക്കും ചേ​ർ​ന്നാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​ച്ചാ​ണ് മാ​ലി​ക്കി​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

നെ​ടു​മ​ങ്ങാ​ട് എ​എ​സ്പി രാ​ജ് പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് കു​മാ​ർ, എ​സ്ഐ സു​നി​ൽ ഗോ​പി എ​ന്ന​വ​ർ ചേ​ര്ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു .

Related posts

Leave a Comment