അഞ്ചല്‍ : സ്ഥിരമായി വീട്ടിലിരുന്നു മദ്യപിച്ചത് മാതാവ് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ മകന് വീടിന് തീവച്ചു.
കടയ്ക്കല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ കോട്ടുക്കല്‍ മണൂരിലാണ് സംഭവം. മണ്ണൂർ കണ്ണമത്ത് വീട്ടില്‍ മറിയാമയുടെ വീടിനാണ് മകന് പത്തിരി ബിജു എന്ന ബിജു (44) തീ വച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. വീട്ടിലിരുന്നു മദ്യപിക്കുകയും മദ്യപിച്ചശേഷം അതിക്രമം കാട്ടുകയും പതിവായതോടെയാണ് ബിജുവിനെ മാതാവ് മറിയാമ വിലക്കിയത്.
ഉടന്‍ ഇയാള്‍ വീടിനോട് ചേര്‍ന്ന പ്ലാസ്റ്റിക്ക് ടാര്‍പ്പയില്‍ തീയിടുകയായിരുന്നു. വീട് മുഴുവന്‍ കത്തി നശിച്ചു.
വീട്ടുപകരണങ്ങളും നശിച്ചു. മറിയാമ കടയ്ക്കല്‍ പോലീസില്‍ പരാതി നല്കി. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു.