കോഴിക്കോട്: തിരൂരില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ച ബംഗാളിയായ മൂന്നുവയസ്സുകാരനെ കൊന്നത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ്.
രണ്ടനച്ഛനും ബംഗാളിലെ ഹുഗ്ളി സ്വദേശിയുമായ അര്മാന് സ്വന്തം നാട്ടിലേക്ക് തിരികേ പോകാനുള്ള ഒരുക്കത്തിലായിരുന്നു.
ലഹരിക്കടിമയായ ഇയാള്‍ നിരന്തരം കുട്ടിെയ ഉപദ്രവിച്ചിരുന്നു. ഇയാള്‍ക്ക് സ്വന്തം നാട്ടില്‍ ഭാര്യയും കുട്ടിയുമുണ്ട്.
എന്നാല്‍ ഇത് നാട്ടിലറിയുമായിരുന്നില്ല. ക്രൂരമായ മര്‍ദനത്തിനാണ് മൂന്നരവയസ്സുകാരന് ഇരയായത്.
കുട്ടിയുടെമാതാവിനെയും മര്‍ദിച്ചതായി വിവരമുണ്ട്. മറ്റാര്‍ക്കും കുട്ടിയുടെ മരണത്തില്‍ പങ്കില്ലെന്നാണ് എേപാലീസ് പറയുന്നത്.
ഇതരസംസ്ഥാന തൊഴിലാളികളുടെ മകനായ മൂന്നു വയസുകാരൻ മരിച്ചത് ക്രൂരമർദനമേറ്റെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു.
തിരൂർ ഇല്ലത്തപ്പാടത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഷെയ്ക്ക് സിറാജ് (മൂന്ന്) ആണ് മരിച്ചത്. ഹൃദയത്തിലും വൃക്കകളിലും ചതവും മുറിവുമുണ്ട്.
ശരീരമാസകലം പഴയ മർദനങ്ങളുടെ പാടുണ്ടായിരുന്നു. ഒരു വർഷമായി രണ്ടാനച്ഛൻ കുട്ടിയെ നിരന്തരം മർദിച്ചിരുന്നതായി മാതാവ് മൊഴി നൽകിയതായി പേലീസ് പറഞ്ഞു.
ആദ്യഭർത്താവ് ഷേയ്ക്ക് റഫീഖിലുണ്ടായ മകനാണ് സിറാജ്. ഈ വിവാഹബന്ധം അവസാനിപ്പിച്ച ശേഷം ഒരുവർഷം മുന്‍പാണ് മുംതാസ് ബീവി അർമാനെ വിവാഹം കഴിച്ചത്.
ബുധനാഴ്ച രാത്രിയാണ് അർമാൻ കുട്ടിയെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്. കുളിമുറിയിൽ വീണു തലയ്ക്ക് പരിക്കേറ്റെന്നായിരുന്നു പറഞ്ഞത്. കുട്ടി മരിച്ച വിവരമറിഞ്ഞയുടൻ ഇയാൾ സ്ഥലം വിട്ടു.
സംശയം തോന്നിയ ഡോക്ടർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. തുടർന്ന് ക്വാർട്ടേഴ്സിൽ നിന്നു മാതാവ് മുംതാസ് ബീവിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.
മുങ്ങിയ അർമാനെ ഇന്നലെ പോലീസ് പിടികൂടി. ഇവർ തമ്മിൽ ബുധനാഴ്ചയും വഴക്കുണ്ടായിരുന്നതായി സമീപവാസികൾ പറഞ്ഞു.