കോട്ടയം: ക്രിസ്മസ്-പുതുവത്സര ബമ്പർ കോട്ടയം സ്വദേശിയായ പെയിന്റിംഗ് തൊഴിലാളിക്ക്. കുടയംപടി ഒളിപ്പറമ്പിൽ സ്വദേശി സദനാണ് 12 കോടിയുടെ സമ്മാനം ലഭിച്ചത്.
അയ്മനം സ്വദേശി കുടയംപടി സ്വദേശി കുന്നേപ്പറമ്പിൽ ശെൽവൻ എന്ന വിൽപ്പനക്കാരനിൽ നിന്നും സദൻ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
കുടയംപടിയിലെ ലോട്ടറി ഏജൻസിയിൽ നിന്നാണ് സെൽവൻ ലോട്ടറി എടുത്തത്.
പെയിന്റിംഗ് തൊഴിലാളിയായ സദൻ കുടയംപടിയ്ക്ക് സമീപത്തെ പാണ്ഡവത്തു നിന്നാണ് ലോട്ടറി എടുത്തത്. എക്സ്ജി 218582 എന്ന നമ്പരിനാണ് സമ്മാനം ലഭിച്ചത്.
കുടയംപടിയിലെ ചെറിയ വീട്ടിലാണ് സദൻ താമസിക്കുന്നത്. സദന്റെ ഭാര്യ രാജമ്മ, മക്കൾ സനീഷ് സദൻ, സഞ്ജയ് സദൻ.