ശ്രീകാന്ത് വെട്ടിയാര്‍ വീണ്ടും വെട്ടില്‍ ! യൂട്യൂബര്‍ക്കെതിരേ വീണ്ടും മീടു ആരോപണം; ശ്രീകാന്ത് ‘പോളിഗാമിസ്റ്റ്’ എന്ന് യുവതി…

യൂട്യൂബര്‍ ശ്രീകാന്ത് വെട്ടിയാറിനെതിേേരാ വീണ്ടും മീടു ആരോപണം. (വിമെന്‍ എഗെന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ്) Women Against Sexual Harassment എന്ന ഫേസ്ബുക്ക് പേജിലാണ് പേര് വെളിപ്പെടുത്താത്ത സ്ത്രീയുടേതെന്ന നിലയില്‍ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.

പരിചയപ്പെട്ട് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ഇയാള്‍ തന്നോട് പ്രണയമാണെന്ന് പറഞ്ഞെന്നും യുവതി പറയുന്നു.

തന്നോട് പണം വാങ്ങിയിട്ട് അത് ഇയാള്‍ അവിഹിത ബന്ധം പുലര്‍ത്തിയിരുന്ന മറ്റു സ്ത്രീകള്‍ക്കു വേണ്ടി ചിലവഴിച്ചെന്നും യുവതി പറയുന്നു.

യുവതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം…

This post is from a different person who approached us – WASH.

ശ്രീകാന്ത് വെട്ടിയാർ ഒന്നല്ല പല സ്ത്രീകളുമായും ഒരെ സമയം പ്രണയം നടിച്ചു അയാളുടെ പല ആവശ്യങ്ങൾക്കും ഉപയോഗിച്ച് എന്ന് പൂർണമായും മനസിലായത് ഇപ്പോൾ വന്ന Me too പോസ്റ്റ് വായിച്ചപ്പോളാണ് .

പലരിൽ ഒരാൾ ആയിരുന്നു ഞാൻ എന്ന് ഈ അടുത്തിടെ ആണ് മനസിലാക്കിയത് . വളരെ വൃത്തികെട്ട ചിന്താഗതിയുള്ള ക്രൂര മനോഭാവമുള്ള ഒരു മനുഷ്യൻ ആണ് അയാൾ .

പരിചയപ്പെട്ട് ഒന്ന് രണ്ടു മണിക്കൂറിനുള്ളിൽ ചോദിക്കാതെ തന്നെ അയാൾ കടയിൽ പോകുന്നത് തൊട്ടു അയാളുടെ ഡെയിലി ആക്ടിവിറ്റിസ് ഫോട്ടോസ് അയക്കുകയും രണ്ടു ദിവസത്തിനുള്ളിൽ “ഇങ്ങോട്ടു” എന്നോട് പ്രണയമാണെന്നും പറഞ്ഞു .

ആര് ആദ്യം പ്രണയം വെളിപ്പെടുത്തുന്നു എന്നതിൽ സാധാരണ രീതിയിൽ വലിയ പ്രസക്തി ഇല്ലെങ്കിലും ഇയാളുടെ വിഷയത്തിൽ ‘ഇങ്ങോട്ടു’ എന്ന് പറയാൻ കാരണം അയാൾ ചെയ്ത എല്ലാ പ്രവർത്തികളും വളച്ചൊടിച്ചു സ്വാർത്ഥ ലാഭത്തിനു കള്ളങ്ങൾ മാത്രം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു manipulator ആയത് കൊണ്ടാണ് .

ഞാനുമായി ഇഷ്ടത്തിൽ ആണെന്ന് അയാൾ പറയുന്ന സമയത്തു ഒരു ലേഡി ലൈവിൽ വന്നു വെട്ടിയാരുടെ കാമുകി എന്ന് പറഞ്ഞ സമയം മുതലാണ് എനിക്ക് ഇയാളുടെ പ്രവർത്തികളിൽ സംശയം തോന്നിത്തുടങ്ങിയത് . അത് ചോദിച്ചപ്പോൾ വളരെ നല്ലപിള്ള ചമയുകയും (behind the story ഒത്തിരി twisted ആണ് ) ‘ഗ്യാസ്‌ലൈറ്റിംഗ് ‘ ആറ്റിട്യൂട് കാണിച്ചു തുടങ്ങുകയും ചെയ്തു .

വീട്ടിലെ പ്രാരാബ്ധങ്ങൾ പറഞ്ഞു ,അമ്മയ്ക്ക് ‘ഭ്രാന്ത് ‘ (അയാൾ ഉപയോഗിച്ച വാക്ക് ) ,ഇയാൾക്ക് മാനസിക ബുദ്ധിമുട്ട് എന്നൊക്കെ പറഞ്ഞ് സിമ്പതി നേടാൻ തുടങ്ങി. വീഡിയോ ഷൂട്ടിന് കാശ് ഇല്ല എന്ന് സ്ഥിരം പറയുകയും അങ്ങോട്ടു ഞാൻ കാശ് കൊടുക്കുകയുമുണ്ടായി. ചിലപ്പോൾ നേരിട്ട് എന്നോട് കാശ് താ എന്ന് പറയുകയും അല്ലാത്ത അവസരങ്ങളിൽ manipulate ചെയ്ത് ഞാനായി കൊടുക്കാൻ നിർബന്ധിത ആകപ്പെടുകയും ഉണ്ടായി.

കാരണം ‘ എന്ത് ചെയ്യുന്നു’ എന്ന് casual ആയി ചോദിച്ചാൽ പോലും ‘വേറേ ആൾക്കാരോട് കാശ് കടം ചോദിക്കുകയാണ് ‘ എന്ന് സ്ഥിരം പറഞ്ഞ് അയാളിൽ sympathy create ചെയ്തു .ഇതിനൊക്കെയും അയാൾ ഉപയോഗിച്ചിരുന്ന ട്രാക്ക് പ്രണയം എന്നുള്ളതാണ് .

ഒരു അവസരത്തിൽ അയാളുടെ ടീമിൽ ഉണ്ടായിരുന്ന ഒന്ന് രണ്ടു ആൾക്കാരോട് ചോദിച്ചപ്പോൾ ആണ് മനസിലായത് പല കാര്യങ്ങൾ കൊണ്ട് ഷൂട്ടിന് വെറും തുച്ഛമായ ക്യാഷ് ആണ് ചിലവാകുന്നത് എന്നും വാങ്ങുന്ന ക്യാഷ് എല്ലാം സ്വന്ത അധികച്ചിലവുകൾക്കായും , മറ്റ്‌ സ്ത്രീകൾക്ക് വേണ്ടിയും ഉപയോഗിക്കുന്നു എന്ന് .

ഒട്ടും താല്പര്യമില്ല എന്ന് പറഞ്ഞിട്ട് പോലും ഫോൺ സെക്സിനു നിർബന്ധിക്കുകയും പലപ്പോഴും ഇത് കാരണം എനിക്ക് കോൾ കട്ട് ചെയ്യുകയും വേണ്ടി വന്നു.ഞാൻ മാത്രം ആണ് പാർട്ണർ എന്നുള്ള രീതിയിൽ പല കാര്യങ്ങൾക്കും ഇയാള് ഫോഴ്സ് ചെയ്യുകയും എന്നാൽ നേരത്തെ ഉണ്ടായ സംശയത്താൽ അതെല്ലാം ഞാൻ deny ചെയ്യുകയും ഉണ്ടായി.

മാസങ്ങൾക്കു മുൻപ് ഒരു ഷൂട്ടിന് പോയപ്പോഴും വേറെ സ്ഥലങ്ങളിലും ‘പല സ്ത്രീ ബന്ധങ്ങൾ ‘ തുടരുന്നു എന്നെല്ലാം വൈകി ആണ് മനസിലായത് . ഇതെല്ലാം ചോദിക്കുമ്പോൾ മാനിപുലേഷൻ പതിവായി .സ്ത്രീപക്ഷ ,പുരോഗമന സിനിമ എടുക്കുന്ന ഉന്നതരായ പലരും അവരുടെ ഫാമിലിയും തന്നെ follow ചെയ്യുന്നവരാണെന്നും , ഫ്രണ്ട്‌സ് ആണെന്നും അയാൾ എന്ത് ചെയ്താലും ഉണ്ടാക്കി എടുത്ത ഈ ‘പാവം’ ഇമേജിൽ അയാൾ മുൻപോട്ടു പോകുമെന്നും അയാൾക്കുറപ്പുണ്ടായിരുന്നു ,അത് പലപ്പൊഴായി പറഞ്ഞിട്ടും ഉണ്ട്.

ബോഡി ഷെമിങ്ങിനെതിരെ സംസാരിക്കുന്ന ‘നവോഥാന നേതാവ് ‘ എന്ന് സ്വയം വിശ്വസിക്കുന്ന ഇയാൾ നേരിട്ട് എന്നോട് ‘ബ്യൂട്ടിഫുൾ’ ,’ sexy ‘ എന്നൊക്കെ പറയുകയും അങ്ങേരുടെ കള്ളങ്ങൾ ഒക്കെ പുറത്തായപ്പോൾ വേറെ പലരോടും ”കണ്ടാല് ഭീകരജീവി ‘ ആണെന്നും മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും പറയാൻ തുടങ്ങി.

ഇയാൾ എന്നോട് ചെയ്ത mental & emotional abuse നു കയ്യും കണക്കും ഇല്ല . ഇയാളുടെ വാക്കുകളും പ്രവർത്തികളും കണ്ടു പുരോഗമനം പറഞ്ഞു നടക്കുന്ന ആൾ തന്നെയാണോ എന്ന് shocked ആയിപോയി .അയാളുടെ ടീമിലെ ആൾക്കാരുടെ സിനിമ അവസരങ്ങൾ ഇയാൾ കളഞ്ഞിട്ടുണ്ട് .

നമ്മൾ അയക്കാത്ത മെസ്സേജുകൾ നമ്മൾ അയച്ചു എന്ന് പറഞ്ഞു മറ്റുള്ളവർക്ക് അയച്ചു കൊടുക്കുക എന്നൊക്കെ ഇപ്പോഴാണ് മനസിലായത് . (ഒന്നുകില് അയാളുടെ രണ്ടാമത്തെ ഫോൺ നമ്പര് ഉപയോഗിച്ചു അയാൾ തന്നെ create ചെയ്ത മെസ്സേജ് ആയിരിക്കാം ,ഇല്ലേൽ വേറെ സ്ത്രീകൾ അയച്ച മെസ്സേജ് നമ്മുടെ പേരിൽ fake ചെയ്ത് കാണിക്കും ) .

സ്ത്രീകളെ കുറിച്ച് വളരെ മോശമായി അയാൾ മറ്റുള്ളവരോട് സംസാരിച്ചതിന് തെളിവുകൾ ഉണ്ട് . തെളിവ് ചോദിച്ചു വരുന്നവരോടും അല്ലാത്തവരോടും കൂടി ഒരു വാക്ക് . ഇവിടെ ഞാൻ ആണ് ശെരി , ഞാൻ മാത്രം ആണ് ശെരിയെന്ന് കൃത്യമായ ബോധമുണ്ട് .എന്ന് പലരിൽ ഒരാൾ .

https://www.facebook.com/WASHthesystem/posts/1808118066245812

Related posts

Leave a Comment