16 വയസുള്ള വിദ്യാര്‍ഥിയെ വീട്ടിലെത്തിച്ച് നിരന്തരം ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു ! അധ്യാപിക പിടിയില്‍…

അവധി ദിവസങ്ങളില്‍ വിദ്യാര്‍ഥിയെ വീട്ടില്‍ വിളിച്ചു വരുത്തി ലൈംഗികബന്ധത്തിലേര്‍പ്പെട്ട അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ സൗത്ത് കരോളിനയിലുള്ള പിക്കന്‍സ് കൗണ്ടിയിലാണ് സംഭവം.

അധ്യാപികയും കുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് വിവരം ലഭിച്ച ഒരാള്‍ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.ചോദ്യം ചെയ്യലില്‍ അധ്യാപക കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ഇതേത്തുടര്‍ന്ന് അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

അധ്യാപിക പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ചൂഷണം ചെയ്യുന്ന വിവരം ഡിസംബര്‍ 31നാണ് പോലീസിന് ലഭിച്ചത്.

പിക്കന്‍സ് കൗണ്ടറിലെ ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തുകൊണ്ടിരുന്ന കാതറിന്‍ ഫോള്‍ജര്‍ പെല്‍ഫ്രേയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

34 വയസ്സുള്ള കാതറിന്‍ 2017 മുതല്‍ ഈ സ്‌കൂളിലെ അധ്യാപികയാണ്. പതിനാറുകാരനുമായി ഇവര്‍ ബന്ധം പുലര്‍ത്തുന്ന കാര്യം ആരോ പോലീസില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും കാതറിന്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ പിന്നീട് പതിനായിരം ഡോളറിന് ജാമ്യത്തില്‍ വിട്ടു.

നിരവധി തവണയാണ് ഈ വിദ്യാര്‍ത്ഥിയുമായി ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഫ്‌ളോറിഡയില്‍ പതിനാലുകാരനായ വിദ്യാര്‍ത്ഥിയെ തന്റെ കാറില്‍ വച്ച് നിരന്തരം ലൈംഗിക ബന്ധത്തിന് ഇരയാക്കിയ 31 കാരിയായ അധ്യാപികയെ മാസങ്ങള്‍ക്കു മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൗമാരക്കാരനായ വിദ്യാര്‍ഥിയുമായി ഒന്നിലധികം തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് അന്ന് അധ്യാപികയെ അറസ്റ്റ് ചെയ്തത്.

വിവാഹിതയായ അധ്യാപിക 14 കാരനായ മുന്‍ വിദ്യാര്‍ത്ഥിയുമായ രണ്ടുമാസമായി ലൈംഗികബന്ധം പുലര്‍ത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

Related posts

Leave a Comment