കോഴിക്കോട്: കോവിഡ് ടിപിആർ കുത്തനെ കൂടിയ പശ്ചാത്തലത്തിൽ കോഴിക്കോട് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്താൻ തീരുമാനം. ബീച്ച് ,മാനാഞ്ചിറ തുടങ്ങിയ കൂടുതല്‍ പേര് എത്തുന്നിടത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ഇന്നലെ ബീച്ചില്‍ കുട്ടംകൂടി നിന്നവരെ പോലീസ് തിരിച്ചയച്ചു. കോഴിക്കോട് ബീച്ചില്‍ സന്ദര്‍ശകര്‍ക്കായി സമയനിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം.
ഇനിയുള്ള ദിവസങ്ങളിൽ ടിപിആര്‍ കുറഞ്ഞില്ലെങ്കില്‍ കര്‍ശന നടപടികൾ ഉണ്ടാകും.ജില്ലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കാര്യത്തിലും ഉടന്‍ തീരുമാനമെടുക്കും.
യാതൊരു കാരണവശാലം ആള്‍ക്കൂട്ടം അനുവദിക്കില്ല. ജില്ലിയിൽ പൊതുയോഗങ്ങൾ വിലക്കും. ബസിൽ നിന്നുള്ള യാത്ര അനുവദിക്കില്ല.
ഇത് പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. നഗരത്തിലടക്കം പരിശോധന കർശനമാക്കുമെന്നും കളക്ടർ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.
കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി. ഇന്നു മുതല്‍ കോടതികള്‍ ഓണ്‍ലൈനായാകും പ്രവര്‍ത്തിക്കുക. കോഴിക്കോട് കോവിഡ് ബാധിതരുടെ എണ്ണം ഇന്നലെ മാത്രം രണ്ടായിരം കടന്ന് കുതിക്കുകയാണ്.
കഴിഞ്ഞ നാലുദിവസവും ആയിരത്തിന് മുകളിലായിരുന്നു.ഈ സാഹചര്യത്തിലാണ് നിയന്ത്രണം ശക്തമാക്കാൻ തീരുമാനിച്ചത്.
അതേസമയം നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുടെ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.
അടച്ചുപൂട്ടൽ താങ്ങാനാകില്ല
സ്വന്തം ലേഖകന്‍
കോഴിക്കോട്: കോവിഡ് കാലത്ത് കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍ വീണ്ടും രംഗത്തെത്തിയതോടെ വ്യാപാര-വ്യവസായമേഖലകളിലും ആശങ്കയുടെ കരിനിഴല്‍.
ഒരിക്കല്‍കൂടി കടുത്ത നിയന്ത്രണങ്ങള്‍ വന്നാല്‍ വ്യാപാര മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിവിധ സംഘടനകളുടെ മുന്നറിയിപ്പ്.
നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും മുന്‍പേ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവരുമായി കൂടിയാലോചനകള്‍ വേണമെന്ന ആവശ്യമാണ് വ്യാപാര സമൂഹം മുന്നോട്ടുവയ്ക്കുന്നത്.
കഴിഞ്ഞ രണ്ടുതവണയും കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ എറ്റവും കൂടുതല്‍ നഷ്ടം വ്യാപാര മേഖലയ്ക്കായിരുന്നു. മാത്രമല്ല ഉത്സവ സീസണുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ട് വന്‍ പ്രതിസന്ധിയാണ് ഉണ്ടായി.
കടകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ആളുകളുടെ വരവും കുറഞ്ഞു. കോഴിക്കോട്ടെ വ്യാപാര സിരാകേന്ദ്രമായ മിഠായിത്തെരുവില്‍ വന്‍ നഷ്ടമാണ് ഉണ്ടായത്.
മിക്ക ജില്ലകളിലും ഇതുതന്നെയായിരുന്നു അവസ്ഥ. പൂട്ടിയ കടകളില്‍ മിക്കതും ഇപ്പോള്‍ പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങി വരുന്നതേയുള്ളൂ.
ഈ സാഹചര്യത്തില്‍ അടച്ചുപൂട്ടല്‍ നടപടി പൂര്‍ണമായും ഒഴിവാക്കാണമെന്ന് ആവശ്യപ്പെട്ട് സംഘടനകള്‍ അധികൃതര കാണും.
നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും സമ്മര്‍ദ്ദത്തിനു വഴങ്ങി ചില വിഭാഗങ്ങള്‍ക്ക് മാത്രം ഇളവ് നല്‍കുന്നതും ഒഴിവാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.
സംസ്ഥാനത്ത് മൂന്നാഴ്ചയ്ക്കുള്ളില്‍ കോവിഡ് അതിതീവ്ര വ്യാപനത്തിനു സാധ്യതയുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് നല്കിയ മുന്നറിയിപ്പ് മുഖവിലയ്ക്കെടുത്ത് എല്ലാ വിഭാഗങ്ങളുടെയും ഭാഗത്തുനിന്ന് ഉത്തരവാദിത്ത ജാഗ്രതയും മുന്‍കരുതലും വേണമെന്ന് മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ചേര്‍ന്ന വിവിധ സംഘടനകളുടെ അടിയന്തര യോഗം ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു.
ആള്‍ക്കൂട്ടവും ഒഴിവാക്കാന്‍ സ്ഥാപനങ്ങള്‍ കൂടുതല്‍ സമയം തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിയും ചുരുങ്ങിയ ചെലവില്‍ യാത്ര ചെയ്യുന്നതിന് പൊതുഗതാഗത സൗകര്യങ്ങള്‍ വിപുലീകരിക്കുകയുമാണ് വേണ്ടതെന്നും വ്യാപാരികൾ നിർദേശിക്കുന്നു.