കാട്ടാക്കട : സാനിറ്റൈസർ കുടിച്ച ഗൃഹനാഥൻ മരിച്ചു. മലയിൻകീഴ് പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട പേയാട് ചന്തമുക്ക് മേലെപുല്ലുവിള വീട്ടിൽ രാജേന്ദ്രൻ ( 56 ) ആണ് മരിച്ചത്.
സ്ഥിരമായി മദ്യപിക്കുന്നയാളാണ് രാജേന്ദ്രൻ. മദ്യത്തിന് പകരം സ്ഥിരമായി സാനിറ്റൈസർ കുടിക്കാറുണ്ടെന്നും വീട്ടുകാർ മൊഴി നൽകിയതായി പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസവും സാനിറ്റൈസർ കുടിച്ചതിനെ തുടർന്ന് വയറുവേദന വരികയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്.