നെ​ല്ലി​ന്‍റെ ചാ​ര​ത്തി​ൽനി​ന്നു സി​മ​ന്‍റ് നിർമിക്കാൻ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല

 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​ല്ലി​​​ന്‍റെ ചാ​​​ര​​​ത്തി​​​ൽ​​നി​​​ന്നു സി​​​മ​​​ന്‍റ് ഇ​​​ഷ്ടി​​​ക​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ങ്കേ​​​തി​​​ക വി​​​ക​​​സ​​​നം ഒ​​​രു​​​ക്കു​​​ക​​​യാ​​​ണ് സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല.

കാ​​​ല​​​ടി റൈ​​​സ് മി​​​ല്ലേ​​​ഴ്സ് ക​​​ൺ​​​സോ​​​ർ​​​ഷ്യം പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ന് വേ​​​ണ്ടി​​​യാ​​​ണ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഈ ​​​പ​​​ദ്ധ​​​തി ഏ​​​റ്റെ​​​ടു​​​ത്ത് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

റൈ​​​സ് മി​​​ല്ലിം​​​ഗ് വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന്‍റെ സു​​​ഗ​​​മ​​​മാ​​​യ ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി 36 റൈ​​​സ് മി​​​ല്ലു​​​ട​​​മ​​​ക​​​ൾ ചേ​​​ർ​​​ന്ന് രൂ​​​പീ​​​ക​​​രി​​​ച്ച ക​​​ൺ​​​സോ​​​ർ​​​ഷ്യം ഇ​​​ന്ത്യാ ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ന്‍റെ എംഎ​​​സ്എം ​​​ഇ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ മൈ​​​ക്രോ സ്മോ​​​ൾ എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സ് ക്ല​​​സ്റ്റ​​​ർ ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് പ്രോ​​​ഗ്രാ​​​മി​​​ന് കീ​​​ഴി​​​ലാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ലു​​​ള്ള അ​​​ധ്യ​​​പ​​​ക​​​രു​​​ടെ സാ​​​ങ്കേ​​​തി​​​ക നൈ​​​പു​​​ണ്യം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക്ക് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഇ​​​ൻ​​​ഡ​​​സ്ട്രി അ​​​റ്റാ​​​ച്ച്മെ​​​ന്‍റ് സെ​​​ല്ലാ​​ണു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത്.

സി​​​മ​​​ന്‍റ് ഉ​​​ത്പാ​​​ദ​​​നം വ​​​ള​​​രെ ചെ​​​ല​​​വേ​​​റി​​​യ​​​തും പ്ര​​​കൃ​​​തി​​​വി​​​ഭ​​​വ​​​ങ്ങ​​​ൾ ന​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തും ആ​​​യ പ്ര​​​ക്രി​​​യ ആ​​​യ​​​തി​​​നാ​​​ൽ ബ​​​ദ​​​ൽ ആ​​​യാ​​ണു നെ​​​ല്ലി​​​ന്‍റെ ചാ​​​ര​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള സി​​​മ​​​ന്‍റ് ഉ​​​ത്പാ​​​ദ​​​ന​​​ത്തെ ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.

വ​​​യ​​​ലു​​​ക​​​ളി​​​ൽ വ​​​ൻ​​​തോ​​​തി​​​ൽ വൈ​​​ക്കോ​​​ൽ ക​​​ത്തി​​​ക്കു​​​ന്ന​​​തും അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യ നി​​​ർ​​​മാ​​​ർ​​​ജ​​​ന​​​വും ഗു​​​രു​​​ത​​​ര​​​മാ​​​യ പാ​​​രി​​​സ്ഥി​​​തി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​തി​​​നാ​​​ൽ നെ​​​ല്ല് ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള സി​​​മ​​​ന്‍റ് ഉ​​​ത്പാ​​​ദ​​​നം കെ​​​ട്ടി​​​ട നി​​​ർമാണ വ്യ​​​വ​​​സാ​​​യ​​​ത്തി​​​ൽ വ​​​ൻ ജ​​​ന​​​പ്രീ​​​തി നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

Related posts

Leave a Comment