ഹൈദരാബാദിൽ നിന്നുള്ള സ്പെഷൽ ഗോൾഡൻ ഐസ്ക്രീമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.
അഭിനവ് ജെസ്വാനി എന്ന ഫുഡ് ബ്ലോഗറാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ബ്രൗണി, ഡ്രൈ ഫ്രൂട്ട്സ്, ക്രഞ്ച്, ചോക്ലേറ്റ് ചിപ്സ്, ചോക്ലേറ്റ് സോസ്, എന്നിവ ചോക്ലേറ്റ് കോണിൽ നിറച്ചതിനു മുകളിലേക്കാണ് ഐസ്ക്രീം വയ്ക്കുന്നത്,
സ്വർണ്ണപാളികൊണ്ട് പൊതിഞ്ഞെടുത്ത് അതിലേക്കു മിനി മാക്രോൺസും റൂബി ബോളും വച്ച് അലങ്കരിക്കുന്നു.
ഇരുപത്തിനാല് കാരറ്റ് സ്വർണ്ണപ്പാളിയിൽ പൊതിഞ്ഞെടുക്കുന്ന ഐസ്ക്രീം രുചിക്കു ടാക്സ് ഉൾപ്പെടാതെ വില 500 രൂപയാണ്.