പ്രവാസ ജീവിതം അവസാനിപ്പിച്ച് കേരളത്തിൽ സ്വന്തമായി ബിസിനസ് തുടങ്ങാൻ എത്തിയ യുവതിയുടെ കുറിപ്പ് വൈറലാകുന്നു.
മിനി ജോസി എന്ന യുവതിയാണ് തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
പൊടിമില്ല് തുടങ്ങാനായിട്ടുള്ള ലൈസൻസിന് സർക്കാർ ഓഫീസുകളിലൂടെ കയറിയ യുവതിക്ക് മോശം അനുഭവമാണ് ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
ചിലർ കൈക്കൂലി ആവശ്യപ്പെട്ടപ്പോൾ മറ്റു ചിലർ അപമര്യാദയായി പെരുമാറിയെന്ന് മിനി ജോസി കുറിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
എന്റെ പ്രവാസി സഹോദരൻ സഹോദരി മാരോട് എനിക്ക് കുറച്ചു കാര്യം പറയാൻ ഉണ്ട്.
ആരും ജോലി കളഞ്ഞു നമ്മുടെ നാട്ടിൽ ബിസനസ് ചെയ്യാൻ കരുതി ഇങ്ങോട്ട് കയറി വരരുത്. എന്റെ അനുഭവം ഞാൻ ഇവിടെ പറയുന്നു.
ഇന്ന് നടന്ന സംഭവം ആണ് കേട്ടോ, ഞാൻ എന്റെ 14വർഷത്ത പ്രവാസജിവിതം അവസാനിച്ചു നാട്ടിൽ വന്നു ഒരു flour മില്ല് ഇടാൻ തീരുമാനിച്ചു.
അതിന് എല്ലാം ശെരിയാക്കി ലൈസൻസ് എടുക്കാൻ കൊച്ചി മുനിസിപ്പാൾ കോർപ്പറേഷൻ നിൽ പോയി.
അവിടെ നിന്നും എന്റെ പള്ളുരുത്തി കോർപ്പറേഷൻ അവിടെ വന്നു. അവിടെ 5പേർക് 5000വെച്ചു 25000രുപ കൊടുക്കണം. അത് പള്ളുരുതിയിൽ തന്നെ രണ്ട് കോർപ്പറേഷൻ ഉണ്ട് കേട്ടോ അവിടെ നല്ല സർ മാരും ഉണ്ട്.
അതും കഴിഞ്ഞു രണ്ടാമത്തെ കോർപ്പറേഷനിൽ വന്നപ്പോൾ 25വർഷം ആയി കരം അടച്ച് വരുന്ന ബിൽഡിങ്ങിന്റെ ഒരു തെളിവും ഇല്ല എന്ന്, അവിടെയും കൈകൂലി ഫോൺ നമ്പർ ഇത് എല്ലാം വേണം.
അവസാനം ഞാൻ 16000രുപ കൊടുത്തു ഉണ്ടാക്കിയ എല്ലാ സർട്ടിഫിക്കേറ്റ് കിറി അവരുടെ മുമ്പിൽ ഇട്ട്.
മടുത്തു, ഞങ്ങളെ പോലത്തെ പാവം പ്രവാസികൾ ജോലി ഒന്നും ഇല്ലാതെ ആവുബോൾ ആണ് കുടുബം നോക്കാൻ പ്രവാസി ആവുന്നത്.
ഇവിടെ ജീവിക്കാൻ അനുവാദം ഉള്ളത് പാവപെട്ടവർക് അല്ല, ഗവണ്മെന്റ് ജോലിക്കാർക് ആണ്. ഞങ്ങളെ പോലെ പാവങ്ങൾ വീണ്ടും പ്രവാസി ആവണം.
അതുകൊണ്ട് ഒരിക്കലും ഇങ്ങോട്ട് വന്നു ലോൺ കിട്ടി ബിസിനസ് ചെയ്യാൻ ഒന്നും ആരും ജോലി കളഞ്ഞു വരരുത്.
ഒരു നല്ല ഗവണ്മെന്റ് ജോലി കളഞ്ഞു കുവൈറ്റിൽ നിന്നും ഞാൻ വന്നത് പോലെ ആരും കയറി വരരുത്. ഇത് എന്റെ ഒരു അപേക്ഷയാണ്.
നാളെ എന്നോട് അപമര്യാദകാണിച്ച പള്ളുരുത്തി കോർപ്പറേഷനിലെ റവന്യു റീപ്പാർട്ട് മെന്റില്ലേ ജിതിൻ എന്ന് പറഞ്ഞവന്റെ മുഖം നോക്കി ഞാൻ ഒന്ന് കൊടുക്കാൻ പോകുവായാണ്.
എല്ലാവരും എനിക്ക് വേണ്ടി പ്രെയർ ചെയ്യണം. പറ്റിയാൽ എല്ലാവരും ഇത് ഒന്ന് ഷെയർ ചെയ്യാൻ നോക്കണം. നമ്മുടെ സർക്കാർ ഇത് ഒന്ന് അറിയാൻ എന്ന് നിങ്ങളുടെ എല്ലാം മിനി ജോസി.