രാ​ഷ്‌​ട്രീ​യം ഇ​ങ്ങ​നെ​യും..! മോ​ട്ടോ​ർ​പു​ര​യ്ക്കു നമ്പര്‍ കി​ട്ടാ​ൻ വൈ​കി; നമ്പര്‍ കി​​ട്ടി​​യ​​പ്പോ​​ഴേ​​ക്കും ഫ​​ണ്ട് ലാ​​പ്സാ​​യി

ക​​ടു​​ത്തു​​രു​​ത്തി: വ​​ർ​​ഷ​​ങ്ങ​​ളേ​​റേ ക​​ഴി​​ഞ്ഞി​​ട്ടും ഇ​​നി​​യും എ​​ങ്ങു​​മെ​​ത്താ​​തെ മാ​​നാ​​ടി നി​​ര​​പ്പി​​ലെ കു​​ടി​​വെ​​ള്ള പ്ര​​ശ്ന​​ങ്ങ​​ൾ.

പ​​ല​​വി​​ധ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ കാ​​ല​​ങ്ങ​​ളാ​​യി മു​​ട​​ങ്ങി​ക്കി​​ട​​ക്കു​​ന്ന മാ​​നാ​​ടി നി​​ര​​പ്പി​​ലെ കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി ഒ​​ടു​​വി​​ൽ ത​​ട​​സ​​പ്പെ​​ട്ട​​ത് വൈ​​ദ്യു​​തി ക​​ണ​​ക്‌​ഷ​​ൻ ല​​ഭി​​ക്കാ​​ൻ വൈ​​കി​​യ​​തോ​ടെ​യാ​​ണ്.

കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി​​യു​​ടെ കെ​​ട്ടി​​ട​​ത്തി​​ന് ഒ​ടു​വി​ൽ ന​​ന്പ​രി​​ട്ടു കി​​ട്ടി​​യെ​​ങ്കി​​ലും അ​​പ്പോ​​ഴേ​​ക്കും പ​​ദ്ധ​​തി​​ക്കാ​​യി ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ൽ​നി​​ന്നും അ​​നു​​വ​​ദി​​ച്ച ഫ​​ണ്ട് ലാ​​പ്സാ​​യി.

പ​​ദ്ധ​​തി പൂ​​ർ​​ത്തി​​യാ​​ക്കി കു​​ടി​​വെ​​ള്ളം ല​ഭി​​ക്കാ​​ൻ സ​​ഹാ​​യി​ക്ക​ണ​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി വീ​​ണ്ടും അ​​ധി​​കൃ​​ത​​രെ സ​​മീ​​പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് ഇ​​വി​​ടു​​ത്തെ കു​​ടും​​ബ​​ങ്ങ​​ൾ.

പ​​കു​​തി​​യി​​ല​ധി​കം ജോ​ലി​ക​ൾ മൂ​​ന്ന് വ​​ർ​​ഷ​​ത്തി​​നു മു​ന്പ് പൂ​​ർ​​ത്തി​​യാ​​ക്കി​യ കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി​​യു​​ടെ അ​​വ​​സ്ഥ​​യാ​​ണി​​ത്.

ഞീ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ​​ന്ത്ര​​ണ്ടാം വാ​​ർ​​ഡി​​ൽ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അ​​നു​​വ​​ദി​​ച്ച കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി​​ക്കാ​​ണ് ഈ ​​ഗ​​തി.

ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്താ​ണ് വൈ​​ദ്യു​​തി എ​​ടു​​ക്കാ​​നു​​ള്ള അ​​നു​​മ​​തി ന​​ൽ​​കേ​​ണ്ടി​​യി​​രു​​ന്ന​​ത്. ക​​ടു​​ത്തു​​രു​​ത്തി, ഞീ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്തു​ക​ളി​ലെ 25 ഓ​​ളം കു​​ടും​​ബ​​ങ്ങ​​ൾ​​ക്കാ​​ണ് പ​​ദ്ധ​​തി​​യി​​ലൂ​​ടെ വെ​​ള്ളം ല​​ഭി​ക്കു​ന്ന​​ത്.

മാ​​നാ​​ടി നി​​ര​​പ്പ് പ​​ദ്ധ​​തി അ​​നു​​വ​​ദി​​ച്ച​​ത് ഞീ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​നാ​​ണെ​​ങ്കി​​ലും ഇ​​തു നി​​ർ​​മി​​ച്ച​​ത് സ​​മീ​​പ​​ത്തു സ്ഥി​​തി ചെ​​യ്യു​​ന്ന ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്തി​​ലെ നാ​​ലാം വാ​​ർ​​ഡി​​ൽ​പ്പെ​​ടു​​ന്ന സ്ഥ​​ല​​ത്താ​​ണ്.

രാ​​ഷ്‌​ട്രീ​​യ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ​നി​​ന്നു കെ​​ട്ടി​​ട​​ത്തി​​ന്‍റെ ന​​ന്പ​​രി​​ട്ടു ന​​ൽ​​കാ​​ൻ വൈ​​കു​​ക​​യാ​​യി​​രു​​ന്നു.

ഞീ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്തു​നി​​വാ​​സി​​യാ​​യ മാ​​നാ​​ടി​​യേ​​ൽ ഷെ​​ൽ​​ബി​​യാ​​ണ് പ​​ദ്ധ​​തി​​ക്കാ​​യി അ​ര​സെ​ന്‍റ് സ്ഥ​​ലം സൗ​​ജ​​ന്യ​​മാ​​യി ന​​ൽ​​കി​​യ​​ത്.

ര​​ണ്ട് പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​ടെ​യും അ​​തി​​ർ​​ത്തി പ്ര​​ദേ​​ശ​​മാ​​ണ് മാ​​നാ​​ടി നി​​ര​​പ്പ്. ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്തി​​ൽ​പ്പെ​​ടു​​ന്ന ത​​ന്‍റെ സ്ഥ​​ല​​മാ​ണ് പ​​ദ്ധ​​തി​​ക്കാ​​യി ഷെ​​ൽ​​ബി ന​​ൽ​​കി​​യ​​ത്.

ഞീ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ന് അ​​നു​​വ​​ദി​​ച്ച പ​​ദ്ധ​​തി ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്തു പ്ര​​ദേ​​ശ​​ത്ത് നി​​ർ​​മി​​ച്ച​​താ​​ണ് പ​​ദ്ധ​​തി​​ക്കു വൈ​​ദ്യു​തി ന​​ൽ​​കാ​​തി​​രി​​ക്കാ​​ൻ കാ​​ര​​ണ​​മെ​​ന്ന് നേ​​ര​​ത്തെ​ത​​ന്നെ ആ​​രോ​​പ​​ണ​​മു​​യ​​ർ​​ന്നി​​രു​​ന്നു.

മാ​​നാ​​ടി നി​​ര​​പ്പി​​ലെ താ​​മ​​സ​​ക്കാ​​രാ​​യ 25 ഓ​​ളം കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് കു​​ടി​​വെ​​ള്ള ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നാ​​യി മേ​​രി സെ​​ബാ​​സ്റ്റ്യ​​ൻ മെ​​ന്പ​​റാ​​യി​​രി​​ക്കു​​ന്പോ​​ഴാ​​ണ് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ആ​​റ് ല​​ക്ഷ​​ത്തോ​​ളം രൂ​​പ ഉ​​പ​​യോ​​ഗി​​ച്ചു പ​​ദ്ധ​​തി തു​ട​ങ്ങു​​ന്ന​​ത്.

മാ​​നാ​​ടി നി​​ര​​പ്പ് മ​​ല​​യി​​ൽ പ​​ദ്ധ​​തി​​ക്കാ​​യി കു​​ഴ​​ൽ​ക്കി​ണ​​ർ നി​​ർ​​മി​​ച്ചു മോ​​ട്ടോ​​ർ​​പു​​ര സ്ഥാ​​പി​​ക്കു​​ക​​യും ചെ​​യ്തു.

ടാ​​ങ്കി​ൽ വെ​ള്ളം ശേ​ഖ​രി​ച്ചു വീ​​ടു​​ക​​ളി​​ലേ​​ക്കു പൈ​​പ്പ് ലൈ​ൻ സ്ഥാ​​പി​​ച്ചു വെ​​ള്ളം വി​​ത​​ര​​ണം ചെ​​യ്യു​​ക​​യാ​​ണ് പ​​ദ്ധ​​തി​​യി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ട്ടി​​രു​​ന്ന​​ത്.

വീ​​ടു​​ക​​ളി​​ലേ​​ക്കു പൈ​​പ്പ് സ്ഥാ​​പി​​ച്ചു വെ​​ള്ളം ന​​ൽ​​കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ലെ​​ങ്കി​​ലും ടാ​​ങ്ക് വ​​ച്ചു താ​​ഴെ​ ഒ​​രു പൊ​​തു​ടാ​​പ്പ് സ്ഥാ​​പി​​ച്ചു വെ​​ള്ള​​മെ​​ടു​​ക്കാ​​വു​​ന്ന സ്ഥി​​തി​​യെ​​ങ്കി​​ലും ഉ​​ണ്ടാ​​ക്കി​ത്ത​​ര​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ഇ​​പ്പോ​​ഴ​​ത്തെ ആ​​വ​​ശ്യം.

വേ​​ന​​ൽ ആ​​രം​​ഭി​​ച്ച​​പ്പോ​​ൾ​ത്ത​​ന്നെ പ​​ണം കൊ​​ടു​​ത്തു വ​​ണ്ടി​​യി​​ൽ വെ​​ള്ള​​മെ​​ത്തി​​ച്ചാ​​ണ് നാ​​ട്ടു​​കാ​​ർ കു​ടി​വെ​ള്ള പ്ര​​തി​​സ​​ന്ധി​​യെ നേ​​രി​​ടു​​ന്ന​​ത്.

Related posts

Leave a Comment