ലണ്ടൻ: പ്രീമിയർ ലീഗ് മത്സരത്തിനിടെ തന്നെ പിൻവലിച്ചതിൽ അതൃപ്തി പരസ്യമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ബ്രെന്റ്ഫോർഡിനെതിരായ മത്സരം അവസാനിക്കാൻ 19 മിനിറ്റ് ബാക്കിനിൽക്കെ പരിശീലകൻ റാൾഫ് റാങ്നിക് റൊണാൾഡോയെ പിൻവലിച്ച് ഹാരി മഗ്വെയറിനെ കളത്തിലിറക്കി.
ഡഗ്ഒൗട്ടിലേക്ക് മടങ്ങിയ റൊണാൾഡോ പരിശീലക സംഘത്തിനു നേർക്കാണ് തന്റെ കലിപ്പ് തീർത്തത്. ജാക്കറ്റ് വലിച്ചെറിയുകയും ചെയ്തു.
മത്സരം 3-1ന് യുണൈറ്റഡ് ജയിച്ചിരുന്നു. ആന്റണി എലാങ്ക, മേസണ്‍ ഗ്രീൻവുഡ്, മാർകസ് റഷ്ഫോർഡ് എന്നിവരാണ് ഗോൾ നേടിയത്.
ഇഞ്ചുറി ടൈമിൽ സ്റ്റീവൻ ബെർഗ്വിൻ നേടിയ ഇരട്ടഗോളിൽ ടോട്ടനം 3-2ന് ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചു. ഇഞ്ചുറി ടൈം വരെ ലെസ്റ്റർ 2-1ന് മുന്നിലായിരുന്നു.