അച്ഛനെ ഫോണ്‍ വിളിച്ചാണ് പ്രണയത്തെപ്പറ്റി പറയുന്നത്. മൂന്നാല് ദിവസത്തെ റിഹേഴ്സലിന് ശേഷമാണ് പറയാന്‍ തീരുമാനിച്ചത്. നേരിട്ട് പറയേണ്ടത് എങ്ങനെയെന്ന് അറിയാത്തത് കൊണ്ടാണ് ഫോണ്‍ വിളിച്ചത്.
അച്ഛാ എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ് എന്ന് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പേ വീട്ടില്‍ വന്ന പെണ്കുട്ടിയല്ലേ എന്ന് കറക്ടായിട്ട് ചോദിച്ചു. അച്ഛനെങ്ങനെ മനസിലായി എന്ന് ചോദിച്ചു.
പ്രണയത്തില്‍ പെട്ട ആണിനെ കണ്ടാലറിയാം എന്നായിരുന്നു അച്ഛന്റെ മറുപടി. ശരി നമുക്ക് പിന്നെ സംസാരിക്കാം എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു. –വിനീത് ശ്രീനിവാസന്