കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിനെതിരെ നിർണായക വിവരങ്ങൾ കൈവശമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ.
ദിലീപിന്റെ മുൻകൂർജാമ്യാപേക്ഷയിലാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്. കേസ് പരിഗണിക്കും മുന്‍പായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഹർജി ഇന്നത്തെ അവസാനകേസായി ഹൈക്കോടതി പരിഗണിക്കും.
ഒരാളെ വധിക്കുമെന്ന് വാക്കാൽ പറഞ്ഞാൽ കേസെടുക്കാനാവില്ലെന്ന കോടതിയുടെ പരാമർശത്തെ തുടർന്നാണ് നിർണായക വിവരങ്ങൾ പോലീസിന്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചത്. അധിക തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്.
അത് എന്താണെന്ന് തുറന്ന കോടതിയിൽ പറയാനാകില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഇതിനിടെ ഗൂഡാലോചന നടന്നെന്ന ആരോപണം അന്വേഷിക്കാവുന്നതാണെന്ന് കോടതി വാക്കാൽ പറഞ്ഞു.
കൃത്യം നടന്നില്ലെങ്കിലും ആരോപണം അന്വേഷിക്കാവുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ സുപ്രീം കോടതി ഉത്തരവുകള്‍ ഉണ്ട്. ഗൂഢാലോചനയും പ്രേരണയും വ്യത്യസ്തമാണ്.
കൊല്ലുമെന്ന് വെറുതെ പറഞ്ഞാല്‍ പ്രേരണയായി കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാൽ വാക്കാല്‍ പറഞ്ഞത് മാത്രമല്ല തെളിവുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചു.
കൊലപാതകം ലക്ഷ്യംവച്ചുള്ള ഗൂഢാലോചന നടത്തിയെന്ന വകുപ്പ് ഉൾപ്പെടെ ഗുരുതര വകുപ്പുകളാണ് ദിലീപിനും മറ്റ് അഞ്ചു പ്രതികള്‍ക്കുമെതിരേ ക്രൈം ബ്രാഞ്ച് ചുമത്തിയിരിക്കുന്നത്.
എഫ്ഐആറിൽ ഗൂഢാലോചന, കുറ്റകൃത്യത്തിനുള്ള പ്രേരണ, വധശിക്ഷ വരെ കിട്ടാവുന്ന ഒരു കുറ്റത്തിന്റെ പദ്ധതി അറി ഞ്ഞിട്ടും പുറത്തുപറയാതെ മറച്ചുവയ്ക്കുക എന്നിങ്ങനെയുള്ള വകുപ്പുകളാണ് ചേര്‍ത്തിരുന്നത്.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തത്.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉ ദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ 2017 നവംബര്‍ 15ന് രാത്രി ദിലീപിന്റെ ആലുവയിലെ വീട്ടില്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ഉദ്യോഗസ്ഥരായ ബി. സന്ധ്യ, മുന്‍ എറണാകുളം റൂറല്‍ എസ്പിയും ഇപ്പോള്‍ ഐജിയുമായ എ.വി. ജോര്‍ജ്, എസ്പി സുദര്ശന്, സോജന്, ബൈജു പൗലോസ് എന്നീ അഞ്ച് പേര് അനുഭവിക്കാന്‍ പോവുകയാണെന്നും തന്റെ ദേഹത്ത് കൈവച്ച ഉദ്യോഗസ്ഥന്റെ കൈ വെ ട്ടണമെന്നും തുടങ്ങിയ പരാമര്‍ശങ്ങള്‍ ദിലീപ് നടത്തിയതായും എഫ്ഐആറില്‍ പറയുന്നു.