തൃശൂർ: എല്ലായിടത്തും വൻ പരിശോധനയും കേസെടുക്കലും വിരട്ടലുമൊക്കെ നടക്കുന്പോൾ സിപിഎം സമ്മേളനം നടക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിലേക്കു പോലീസ് എത്തിനോക്കിയതു പോലുമില്ല.
ഇവിടെ എല്ലാം കോവിഡ് മാനദണ്ഡം പാലിച്ചാണു നടത്തുന്നതെന്നു ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു നേതാക്കളുടെ പ്രതികരണം.
175 പ്രതിനിധികളും മാധ്യമ പ്രവർത്തകരും മറ്റു സഹായികളുമടക്കം 250ൽ അധികം പേരാണ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്.
എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും സാനിറ്റൈസർ ഉപയോഗിക്കണമെന്നും ഇടയ്ക്കിടെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ശാസ്ത്രീയമായ രീതിയിലാണു സമ്മേള നം നടത്തുന്നതെന്നായിരുന്നു എം.എ. ബേബിയുടെ പ്രതികരണം.എന്നാൽ, അന്‍പതിലധികം പേർ പാടില്ലെന്നായിരുന്നു കളക്ടറുടെ നിർദേശം.
ഈ നിർദേശം സമ്മേളനം കഴിഞ്ഞയുടൻ നടപ്പാക്കാനാണെന്നു മാത്രം. തൃശൂർ ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാണ്.